Top NewsWorld

മെക്സികോയ്ക്ക് പിന്നാലെ കാനഡയ്ക്കും ആശ്വാസം; ട്രംപ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ വൈകും

Spread the love

മെക്സികോയ്ക്ക് പിന്നാലെ കാനഡയ്ക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവയും വൈകും. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി ട്രംപ് നടത്തിയ ചർച്ചയിലാണ് ധാരണയായത്. മെക്സിക്കോയ്ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്താനുള്ള തീരുമാനം താൽക്കാലികമായി ഡോണൾഡ് ട്രംപ് മരവിപ്പിച്ചിരുന്നു. ഒരുമാസത്തേക്ക് തീരുവ വർധന നടപ്പാക്കില്ല.

മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോമുമായി ട്രംപ് ഫോണിൽ സംസാരിച്ചിരുന്നു, ഇതേത്തുടർന്നാണ് തീരുമാനം എന്നാണ് സൂചന. ചൊവ്വാഴ്ച മുതലാണ് തീരുവ വർധന നിലവിൽ വരാനിരുന്നത്. ലഹരിക്കടത്തും അനധികൃതകുടിയേറ്റവും തടയാൻ ഇരുരാജ്യങ്ങളും പതിനായിരം പൊലീസുകാരെ അതിർത്തിയിൽ വിന്യസിക്കാമെന്ന് സമ്മതിച്ചതോടെയാണ് തീരുമാനം. ഇന്ന് മുതൽ തീരുവ വർധന നിലവിൽ വരാനിരിക്കെയാണ് നടപടി നീട്ടിയത്.

കാനഡയുടെ തീരുവ വർധനയുമായി ബന്ധപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായും ട്രംപ് ചർച്ച നടത്തുമെന്നാണ് വിവരം. അമേരിക്കൻ ചരക്കുകൾക്ക് 25% ‌ഇറക്കുമതി തീരുവ ഏപ്പെടുത്താൻ കാനഡ തീരുമാനിച്ചിരുന്നു. രേഖകളില്ലാതെ കുടിയേറ്റക്കാരും മയക്കുമരുന്നും യുഎസിലേക്ക് ഒഴുകുന്നത് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങൾക്കെതിരെ 25 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്താൻ തീരുമാനിച്ചത്.