BusinessTop News

പിടിവിട്ട് പൊന്ന്, വീണ്ടും സർവകാല റെക്കോഡ്; പവന് 62,000 കടന്നു

Spread the love

സംസ്ഥാനത്ത് സ്വർ‌ണവില കുതിക്കുന്നു. വീണ്ടും സർവകാല റെക്കോർഡിൽ സ്വർണവിലയെത്തി. ഇന്ന് പവന് ഒറ്റയടിക്ക് 840 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 62480 രൂപയിലെത്തി. ഗ്രാമിന് 105 രൂപ കൂടി 7810 രൂപയായി. റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയിരുന്ന സ്വർണവിലയിലാണ് ഇന്നലെ നേരിയ ആശ്വാസം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിപണിയിൽ പൊന്നിന്റെ വില റെക്കോർഡ് പിന്നിട്ടത്.

ഇന്നലെ പവന് 320 രൂപ കുറഞ്ഞിരുന്നു.ഒരു ഗ്രാമിന് 40 രൂപയും കുറഞ്ഞിരുന്നു. ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു സ്വർണവില. 4700 രൂപയോളമാണ് ഒരു പവൻ സ്വർണത്തിന് ഒരു മാസം കൊണ്ട് വർധിച്ചത്. രാജ്യാന്തര തലത്തിലെ സംഭവവികാസങ്ങളും ബജറ്റിന്റെ സ്വാധീനഫലമായും വില കൂടിയിരുന്നു.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്.