Wednesday, March 11, 2026
BusinessTop News

പതിവൊന്ന് മാറ്റിപ്പിടിച്ചു; സ്വര്‍ണം ഇന്ന് റെക്കോര്‍ഡടിച്ചില്ല; നേരിയ ഇടിവ്

Spread the love

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 320 രൂപ വീതമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 61,640 രൂപയായി. ഒരു ഗ്രാമിന് 40 രൂപ വീതമാണ് ഇന്ന് വിലയിടിഞ്ഞത്. ഗ്രാമിന് 7705 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്.

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയിരുന്ന സ്വര്‍ണവിലയിലാണ് ഇന്ന് നേരിയ ഒരു ആശ്വാസം രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു സ്വര്‍ണവില. 4700 രൂപയോളമാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഒരു മാസം കൊണ്ട് വര്‍ധിച്ചത്. രാജ്യാന്തര തലത്തിലെ സംഭവവികാസങ്ങളും ബജറ്റിന്റെ സ്വാധീനഫലമായും വില കൂടിയിരുന്നു.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.