KeralaTop News

‘അനുസരണ വേണം, തെറ്റിദ്ധാരണയുണ്ടാക്കരുത്’; സമസ്തയിലെ വിഭാഗീയതയില്‍ വിമര്‍ശനവുമായി സാദിഖലി ശിഹാബ് തങ്ങള്‍

Spread the love

മലപ്പുറം: സമസ്തയിലെ വിഭാഗീയതയില്‍ പരോക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. വാഫി വഫിയ്യ വിഷയത്തില്‍ തീരുമാനമെടുക്കാൻ ഉത്തരവാദിത്തപ്പെട്ട സമിതി ഉണ്ടന്ന് സാദിഖലി തങ്ങൾ വ്യക്തമാക്കി. വിഷയത്തില്‍ സമസ്തയിലെ ലീഗ് വിരുദ്ധ ചേരി പ്രചാരണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് സ്വാദിഖലി തങ്ങളുടെ പ്രതികരണം.

സമസ്ത മുശാവറ അംഗങ്ങൾ ഉൾക്കൊള്ളുന്ന സമിതിയുണ്ട്, അവരെയും മറികടന്നുള്ള പ്രചാരണത്തിന് ആരും മെനക്കെടരുതെന്ന് തങ്ങൾ ഓർമിപ്പിച്ചു. വിഷയ ദാരിദ്ര്യമുള്ളവരാണ് പലതും പറയുന്നത്. പ്രഭാഷണ വേദികൾ നല്ലകാര്യങ്ങൾ പറയാൻ വേണ്ടി ഉപയോഗിക്കണം, തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ഉപയോഗിക്കരുത്. പ്രവർത്തകർക്കും നേതാക്കൾക്കും അനുസരണ വേണമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. സമസ്തയിലെ ലീഗ് വിരുദ്ധ ചേരിയുടെ പ്രചാരണത്തിനെതിരെയാണ് സാദിഖലി തങ്ങളുടെ പ്രതികരണം.