Saturday, February 1, 2025
Latest:
NationalTop News

“ബജറ്റിൽ തമിഴ്‌നാട് എന്ന പേര് പോലും പ്രത്യക്ഷപ്പെടുന്നില്ല” ജനങ്ങളുടെ ക്ഷേമത്തിന് പകരം പരസ്യങ്ങൾക്ക് ശ്രദ്ധ: എം കെ സ്റ്റാലിൻ

Spread the love

2025-26 ലെ കേന്ദ്ര ബജറ്റ് തമിഴ്‌നാടിനെ അവഗണിച്ചെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. “തമിഴ്‌നാട് എന്ന പേര് പോലും തുടർച്ചയായി പ്രത്യക്ഷപ്പെടുന്നില്ല.” ഹൈവേ, മെട്രോ റെയിൽ പദ്ധതികൾ ഉൾപ്പെടെയുള്ള തമിഴ്‌നാടിന്റെ പ്രധാന ആവശ്യങ്ങൾ എന്തുകൊണ്ടാണ് അവഗണിക്കപ്പെട്ടതെന്ന് അദ്ദേഹം ചോദിച്ചു.

പൊതുജനങ്ങളെ കബളിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു “കപടത”യായി ബജറ്റിനെ തള്ളിക്കളഞ്ഞു. “തെരഞ്ഞെടുപ്പ് നടക്കുന്നതും ബിജെപി അധികാരത്തിലിരിക്കുന്നതുമായ സംസ്ഥാനങ്ങൾക്ക് മാത്രമാണ് പദ്ധതികളും ഫണ്ടുകളും പ്രഖ്യാപിക്കുന്നതെങ്കിൽ, അതിനെ കേന്ദ്ര ബജറ്റ് എന്ന് വിളിക്കേണ്ടതിന്റെ ആവശ്യകത എന്താണ്എന്നും അദ്ദേഹം ചോദിച്ചു.

അതേസമയം കേന്ദ്ര ബജറ്റ് 2025 തമിഴ്നാടിനെ അവഗണിച്ചുവെന്ന് നടൻ വിജയ് രംഗത്തെത്തി. തമിഴ്നാടിന്റെ അടിസ്ഥാനവികസനത്തിനായുള്ള ഒന്നും ബജറ്റിലില്ല. മെട്രോപദ്ധതികൾ ഉൾപ്പടെ പാടെ അവഗണിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ചില സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. ഇത് ഫെഡറലിസത്തിന് എതിര്. ജിഎസ്ടിയിൽ കുറവ് വരുത്തിയില്ല. പെട്രോൾ ഡീസൽ ടാക്സിലും ഇളവ് കൊണ്ടുവന്നില്ല. പണപ്പെരുപ്പം കുറയ്ക്കാനും തൊഴിലില്ലാഴ്മ പരിഹരിക്കാനും പ്രഖ്യാപനങ്ങളുണ്ടായില്ല. ആദായ നികുതിയിൽ വരുത്തിയ മാറ്റം സ്വാഗതം ചെയ്യുന്നുവെന്നും വിജയ് വ്യക്തമാക്കി.