കെ ആർ മീര പറഞ്ഞത് ശുദ്ധ അസംബന്ധമെന്ന് ബെന്യാമിൻ; വിവരമില്ലായ്മ ബെന്യാമിനെന്ന് കെ ആർ മീര; എഴുത്തുകാർ തമ്മിൽ വാക് പോര്
കോൺഗ്രസിനെയും ഹിന്ദുമഹാസഭയെയും താരതമ്യം ചെയ്തതിനെചൊല്ലി എഴുത്തുകാർ തമ്മിൽ ഫേബ്സുക്കിൽ വാക്പോര്. ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ ഗോഡ്സെയെ ആദരിച്ചത് മീര വിമർശിച്ചിരുന്നു. ഗാന്ധിയെ തുടച്ചു മാറ്റാൻ കോൺഗ്രസ് ശ്രമിച്ചിട്ട് നടന്നില്ല പിന്നെയല്ലേ ഹിന്ദുമഹാസഭ എന്നായിരുന്നു പോസ്റ്റ്. ഇതാണ് വിവാദത്തിന് തിരിതെളിച്ചത്. കെ ആർ മീര പറഞ്ഞത് ശുദ്ധ അസംബന്ധമാണെന്ന് ബെന്യാമിന്റെ പ്രതികരണം.
കെ ആർ മീര പറഞ്ഞത് ശുദ്ധ അസംബന്ധമാണെന്ന് ബെന്യാമിന്റെ പ്രതികരണം. ഏത് എതിനോട് താരതമ്യം ചെയ്യണമെന്നും മീരയ്ക്ക് അറിയില്ലെന്ന് ബെന്യാമിന്റെ വിമർശനം.ആരെ ഏത് രീതിയിൽ വിമർശിക്കണം എന്നുമുള്ള വിവരമില്ലായ്മ ആണ് മീരയുടെ പോസ്റ്റ്. അത് ഗുണം ചെയ്യുന്നത് സംഘപരിവാറിന് ആണെന്ന് അറിയാതെ അല്ല.അറിഞ്ഞു കൊണ്ട് എഴുതുന്നതാണ് അപകടമെന്നും ബെന്യാമിൻ ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ ഇതേ ഭാഷയിൽ മറുപടിയുമായി കെആർ രംഗത്തെത്തി.
ബെന്യാമിന് വിവരമില്ലായ്മ എന്ന് കെ ആർ മീരയുടെ മറുപടി. ഗാന്ധിനിന്ദയ്ക്ക് എതിരെ ശബ്ദിക്കാൻ ബെന്യാമിന് ചങ്കുറപ്പില്ല. തന്നെ സംഘപരിവാറായി അവതരിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് വിമർശനം. രാഷ്ട്രീയപാർട്ടികളുടെ അപ്പക്കഷണം തനിക്ക് ആവശ്യമില്ലെന്നും മീര. കോൺഗ്രസിനെയും സംഘപരിവാറിനെയും സുഖിപ്പിക്കാൻ ആണ് ബെന്യാമിൻ ശ്രമിക്കുന്നത്. ഞാനാണ് മാന്യൻ ഞാനാണ് സദാചാരത്തിന്റെ കാവലാൾ എന്നും ബെന്യാമിൻ മേനി നടിക്കുകയാണെന്ന് മീരയുടെ വിമർശനം.