NationalTop News

പൊലീസുകാര്‍ സ്പാ സെന്ററിൽ മസാജിങ്ങിൽ മുഴുകിയിരിക്കെ ജയില്‍പുള്ളി രക്ഷപ്പെട്ടു ; സംഭവം മധ്യപ്രദേശില്‍

Spread the love

‘ദി ഹാങ് ഓവറില്‍’ നിന്ന് നീക്കം ചെയ്ത രംഗം പോലെ ജയില്‍പുള്ളിയുടെ രക്ഷപ്പെടല്‍. കാലിന് പരുക്കേറ്റ് ചികിത്സ തേടിയെത്തിയപ്പോ‍ഴാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. ഈ സമയം കൂടെ എസ്കോര്‍ട്ട് വന്ന ജയില്‍ ഗാര്‍ഡുമാര്‍ സ്പായില്‍ മസാജ് ചെയ്തിരിക്കുകയായിരുന്നു.

ദേശീയ മാധ്യമമായ എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഡിസംബര്‍ 25 ന് മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയിലെ നാഗ്ദ പട്ടണത്തില്‍ നടന്ന കവര്‍ച്ച കേസില്‍ അറസ്റ്റിലായ രോഹിത് ശര്‍മയാണ് രക്ഷപ്പെട്ടത്.

ശര്‍മയെ ജയിലിലേക്ക് തിരികെ കൊണ്ടുപോകുന്നതിനു പകരം, രണ്ട് ഗാര്‍ഡുമാര്‍ 30 കിലോമീറ്റര്‍ അകലെയുള്ള രത്‌ലാമിലെ സ്പായിലേക്ക് കൊണ്ടുപോയതായി കണ്ടെത്തി. ശര്‍മ രക്ഷപ്പെട്ട സമയത്ത്, ഗാര്‍ഡുകള്‍ അവിടെ മസാജ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.

ജനുവരി 5 മുതല്‍ ശര്‍മ ഖച്രോഡ് സബ് ജയിലിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ജയില്‍ ഗാര്‍ഡുമാരായ രാജേഷ് ശ്രീവാസ്തവയും നിതിന്‍ ദലോഡിയയും ശര്‍മയെ ചികിത്സയ്ക്കായി ഖച്രോഡ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഇവിടെ നിന്ന് ശര്‍മ ഇറങ്ങിപ്പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. രണ്ട് ജയില്‍ ഗാര്‍ഡുകളും നല്‍കിയ വിവരങ്ങളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ശര്‍മയെ ജയിലിലേക്ക് തിരികെ കൊണ്ടുപോകുന്നതിനു പകരം ഗാര്‍ഡുമാര്‍ 30 കിലോമീറ്റര്‍ അകലെയുള്ള രത്‌ലാമിലെ സ്പായിലേക്ക് കൊണ്ടുപോയതായി കണ്ടെത്തിയത്.