‘SFI പ്രവർത്തകർക്ക് DYFI സംരക്ഷണം കൊടുക്കും, സമാധാനമാണ് വേണ്ടത്; ഗുണ്ടകളെ ഇറക്കി ഭയപ്പെടുത്താമെന്ന് കരുതേണ്ട’: വി കെ സനോജ്
കോൺഗ്രസ് അക്രമം പ്രോത്സാഹിപ്പിക്കുന്നുവെന്ന് DYFl സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കാലിക്കറ്റ് സർവകലാശാല ഡി സോൺ കാലോത്സവത്തിൽ കണ്ടത് അതാണ്. മാധ്യമങ്ങൾ അക്രമങ്ങളെ ലഘൂകരിക്കുന്നു. പ്രവർത്തകരെ ആക്രമിച്ചത് പൊതുവത്കരികാൻ ശ്രമിച്ചു. ക്രൂരമായാണ് SFI പ്രവർത്തകരെ KSUക്കാർ മർദിച്ചത്. അക്രമികൾ രക്ഷപ്പെട്ടത് ആംബുലൻസിൽSfi പ്രവർത്തകർ മർദ്ദിച്ചു എന്ന് വാർത്ത കൊടുത്തു. കേരളത്തിൽ അങ്ങോളമിങ്ങോളം ഇതാണ് നടത്തുന്നത്. ഇതൊന്നും മാധ്യമങ്ങൾ കാണുന്നില്ല. ധീരജ് വധക്കേസിലെ പ്രതികളെ മാന്യൻമാരാക്കി ചിത്രീകരിക്കാനാണ് ശ്രമം. അതാണ് ഡീൻ കുര്യാകോസിന്റെ വാക്കുകളിൽ കേട്ടത്
ഡീൻ കുര്യാക്കോസിന്റെ സഹായി കൂടുതൽ വെളിപ്പെടുത്തൽ നടത്തി. ഇതെല്ലാം തെളിയിക്കുന്നത് കോൺഗ്രസ് ഗുണ്ടാ സംഘമായി മാറി. ക്യാമ്പസുകളിൽ എസ്എഫ്ഐ പ്രവർത്തകർക്ക് ഡിവൈഎഫ്ഐ സംരക്ഷണം കൊടുക്കും. സമാധാനമാണ് വേണ്ടത്. ഗുണ്ടാ സംഘങ്ങളെ ഇറക്കി SFI യെ ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും വി കെ സനോജ് പ്രതികരിച്ചു.
ബ്രൂവറിയെ പിന്തുണച്ചും DYFl രംഗത്തെത്തി. കോൺഗ്രസ് കേരളത്തിലെ വികസനം ആട്ടിമറിക്കാൻ ശ്രമിക്കുന്നു. കേരളം വികസനത്തിന്റെ ശവപറമ്പാണ് എന്ന് വരുത്തി തീർക്കാൻ ശ്രമം. ബ്രൂവറി വിഷയത്തിലും അതാണ് നടക്കുന്നത്.
നിക്ഷേപകർ വരാതിരിക്കാൻ നീക്കം നടത്തുന്നു. തൊഴിലവസരങ്ങളാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. കോൺഗ്രസ് ബിജെപി നേതാക്കളുടെ കമ്പനികളാണ് കേരളത്തിലേക്ക് ഇതുവരെ സ്പിരിറ്റ് എത്തിച്ചത്. അത് കുറയും എന്നതാണ് ഇപ്പോഴത്തെ കോൺഗ്രസിന്റെ ബുദ്ധിമുട്ട്. കമ്മീഷൻ കോൺഗ്രസ് നേതാക്കൾ കൈപ്പറ്റുന്നുണ്ട്. അത് കുറയും എന്നതാണ് ഇപ്പോഴത്തെ വേവലാതിക്ക് കാരണം.
അന്തർ സംസ്ഥാന സ്പിരിറ്റ് ലോബിയുമായി കോൺഗ്രസ് നേതാക്കൾക്ക് ബന്ധം. സി പി ഐ നിലപാടിനോട് DYFI ക്ക് യോജിപ്പില്ല. വ്യവസായങ്ങൾ കൂടുതൽ വന്നാൽ മാത്രമേ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടൂ. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ കാറ്റുപോയ ബലൂൺ പോലെയെന്നും വി കെ സനോജ് വ്യക്തമാക്കി.