മൂന്നാമതും ആർച്ചറിന്റെ ഷോർട് ബോൾ കെണിയിൽ വീണ് സഞ്ജു,‘സ്പെഷൽ ക്ലാസും’ ഏറ്റില്ല
ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20യിലും ജോഫ്ര ആർച്ചറിന്റെ ഷോർട് ബോൾ കെണിയിൽ വീണ് സഞ്ജു സാംസൺ. കഴിഞ്ഞ രണ്ട് മത്സരത്തിലും ആർച്ചറുടെ ഷോർട് ബോളിലാണ് താരം പുറത്തായിരുന്നത്. ആദ്യ മത്സരത്തിൽ നന്നായി തുടങ്ങിയ ശേഷം 26 റൺസെടുത്ത് പുറത്തായി.
രണ്ടാം ട്വന്റി 20യിൽ അഞ്ച് റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ആറു പന്തുകൾ നേരിട്ട സഞ്ജു മൂന്ന് റൺസ് മാത്രമെടുത്താണു മൂന്നാം മത്സരത്തിൽ പുറത്തായത്. മൂന്ന് റൺസ് മാത്രം നേടിയ സഞ്ജു ആർച്ചറിന്റെ ഷോർട്ട് ബോളിൽ ആദിൽ റാഷിദിന് ക്യാച് നൽകി മടങ്ങി.
മൂന്നാം മത്സരത്തിന് മുന്നോടിയായി താരം പ്രത്യേക പരിശീലനവും നടത്തി. ഷോർട് ബോളുകൾ നേരിടാൻ സിമന്റ് പിച്ചുകളിൽ പ്ലാസ്റ്റിക് പന്തുകളിൽ സഞ്ജു പ്രത്യേക പരിശീലനം നേടി. വേഗമുള്ള പന്തുകളെ നേരിടാനാണ് സിമന്റ് പിച്ചുകളിൽ പ്ലാസ്റ്റിക് പന്തുകൾ താരം നേരിട്ടത്. എന്നാൽ ഇതും ഫലിച്ചില്ല.
എന്നാൽ കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിലെ സ്റ്റാറ്റസ് മാത്രം പരിശോധിച്ചാല്‍ ഷോര്‍ട്ട് ബോളുള്‍ക്കെതിരെ ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക് റേറ്റുള്ള താരവും സഞ്ജു തന്നെയാണ്.താരത്തിന് 140 ന് മുകളിലുള്ള പന്തുകളെ നേരിടാൻ കഴിവില്ലെന്ന് പറഞ്ഞ് മുൻ താരം ആകാശ് ചോപ്ര അടക്കമുള്ളവർ നേരത്തെ രംഗത്തെത്തിയിരുന്നു.