Top NewsWorld

പട്ടായ ബീച്ചിൽ പരസ്യമായി മൂത്രമൊഴിച്ച് ഇന്ത്യൻ ടൂറിസ്റ്റുകൾ; രൂക്ഷ വിമർശനം

Spread the love

തായ്‌ലൻഡിലെ പട്ടായയിൽ പരസ്യമായി മൂത്രമൊഴിച്ചതിന് ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് രൂക്ഷ വിമർശനം. ഒരു കൂട്ടം ഇന്ത്യൻ വിനോദസഞ്ചാരിൾ പട്ടായയിലെ കടൽത്തീരത്ത് നിന്ന് പരസ്യമായി മൂത്രമൊഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇന്ത്യൻ വിനോദസഞ്ചാരികൾ സാംസ്‌കാരിക അവബോധവും പൊതുഇടങ്ങളെക്കുറിച്ച് മാന്യതയില്ലാത്താവരെന്നും വിമർശനം ഉയർന്നു.

ഷോർട്ട്സും ടീ ഷർട്ടും ധരിച്ച ഇന്ത്യൻ വിനോദസഞ്ചാരികൾ കടൽത്തീരത്തേക്ക് മുഖം തിരിച്ച് നിന്ന മൂത്രം ഒഴിക്കുന്നതാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ. ഈ മാസം 16 നായിരുന്നു സംഭവം. ബീച്ചിൽ മറ്റ് വിനോദ സഞ്ചാരികളും പ്രദേശവാസികളും ഉണ്ടായിരുന്ന സമയത്താണ് ഇന്ത്യൻ വിനോദ സഞ്ചാരികൾ ഇത്തരത്തിൽ പെരുമാറിയത്. വീഡിയോ പെട്ടെന്ന് വൈറലാവുകയും സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇടയാക്കുകയും ചെയ്തു.

തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയമങ്ങൾ കർശനമാക്കാനും മേൽനോട്ടം വർദ്ധിപ്പിക്കാനും തായ് പൗരന്മാർ അധികാരികളോട് അഭ്യർത്ഥിച്ചു. ഇത്തരം സംഭവങ്ങൾ പ്രദേശത്തിൻ്റെ സൽപ്പേരിനെ ബാധിച്ചതായി അവർ പറഞ്ഞു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പട്ടായ അധികൃതർ രാത്രി പട്രോളിംഗും മറ്റ് ഭാഷകളിൽ മുന്നറിയിപ്പുകളും നൽകുന്നതായി റിപ്പോർട്ടുകളുണ്ട്. വിനോദ സഞ്ചാരികൾ ആ രാജ്യത്തിന് മികച്ചത് സ്വീകരിക്കുന്നതിനൊപ്പം മികച്ചത് നൽകാൻ തയാറാകണമെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉയർന്നു. മൂത്രം ഒഴിച്ച വിനോദസഞ്ചാരികൾക്കെതിരെ നടപടി സ്വീകരിച്ചോ എന്നതിൽ വ്യക്തതയില്ല.