1945 മുതൽ ഒരു കുംഭമേളയും മുടക്കിയിട്ടില്ല, ഇത്തവണ 85കാരി എത്തിയത് മകന്‍ പച്ചക്കറി വാങ്ങാന്‍ പോകുന്നതിനിടയിൽ കുടുംബമറിയാതെ
ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന കുംഭമേളയില്‍ ലക്ഷക്കണക്കിന് ഭക്തരാണ് എത്തുന്നത്. ഇപ്പോഴിതാ 85 വയസുള്ള ഒരു സ്ത്രീയുടെ വിഡിയോയാണ് സോഷ്യല്‍ മീഡിയയിൽ വൈറൽ ആവുന്നത്. 1945ല്‍ തന്റെ അഞ്ചാം വയസ് മുതല്‍ താന്‍ കുംഭമേളയില്‍ പങ്കെടുക്കാറുണ്ടെന്ന് വിഡിയോയില്‍ താരാദേവി പറയുന്നു. ന്യൂസ് 18 ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
ഈ വര്‍ഷം കുംഭമേളയില്‍ പോകരുതെന്ന് മകന്‍ കര്‍ശനമായി പറഞ്ഞു. മകന്‍ പച്ചക്കറി വാങ്ങാന്‍ പോയപ്പോള്‍ ഈ സമയം ആരുമറിയാതെ വീട്ടില്‍ നിന്ന് പോരുകയായിരുന്നു. കുംഭമേളയില്‍ പുണ്യസ്‌നാനം ചെയ്യാന്‍ പോകുകയാണെന്ന് ഞാന്‍ വീട്ടില്‍ പറഞ്ഞിട്ടില്ല. എന്നാല്‍ ചെറുമകളോട് ഇതേക്കുറിച്ച് സൂചന നല്‍കിയിരുന്നു.
പ്രായാധിക്യം മൂലമുള്ള അവശതകള്‍ ഉള്ളതിനാല്‍ കുംഭമേളയില്‍ പങ്കെടുക്കാന്‍ പോകേണ്ടെന്ന് മകന്‍ പറയുമോയെന്ന് കരുതിയാണ് ഇക്കാര്യം വീട്ടിലറിയിക്കാത്തതെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞ 85 വയസ്സിനിടെ ഒരു കുംഭമേള പോലും താന്‍ മുടക്കിയിട്ടില്ലെന്നും അവര്‍ വിഡിയോയില്‍ അവകാശപ്പെട്ടു. എന്നാല്‍, ഈ വര്‍ഷം മകനെ അറിയിക്കാതെയാണ് താന്‍ കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തിയതെന്ന് അവര്‍ പറഞ്ഞു.
ഒരു മാസം ഞാന്‍ കുംഭമേളയില്‍ പങ്കെടുത്ത് ഇവിടെ താമസിക്കുമെന്നും താരാ ദേവി പറഞ്ഞു. മകന്‍ എന്റെ ആരോഗ്യകാര്യമോര്‍ത്താണ് വിഷമിക്കുന്നത്. പുറത്തുനിന്നുള്ള ഭക്ഷണം ഞാന്‍ കഴിക്കാറില്ല. ഇതോര്‍ത്തും മകന് വിഷമമാണ്. എന്നാല്‍ താന്‍ സുരക്ഷിതയാണെന്ന് കുടുംബാംഗങ്ങള്‍ക്കറിയാമെന്ന് അവര്‍ വിഡിയോയില്‍ പറഞ്ഞു.