Wednesday, April 23, 2025
Latest:
NationalTop News

യുവാക്കൾക്ക് പ്രതിമാസം 8500 രൂപ, മിതമായ നിരക്കിൽ ഭക്ഷണം; കോൺഗ്രസിന്റെ പ്രകടനപത്രിക

Spread the love

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ജനക്ഷേമ പദ്ധതികളിൽ ഊന്നി കോൺഗ്രസിന്റെ പ്രകടനപത്രിക.അധികാരത്തിലെത്തിയാൽ ലോക്പാൽ ബിൽ കൊണ്ടുവരുമെന്നും വാഗ്ദാനം. പ്രകടനപത്രിയിൽ സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കുമായി നിരവധി പ്രഖ്യാപനങ്ങളുണ്ട്.

ജനക്ഷേമ പദ്ധതികളിലൂടെ ജനവികാരം അനുകൂലമാക്കി വോട്ട് പിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ .25 ലക്ഷത്തിൻ്റെ സൗജന്യ ആരോഗ്യ ഇൻഷുറൻസ്. തൊഴിലില്ലാത്ത വിദ്യാസമ്പന്നരായ യുവാക്കൾക്ക് പ്രതിമാസം 8500 രൂപ 500 രൂപക്ക് ഗ്യാസ് സിലിണ്ടർ, സൗജന്യ റേഷൻ കിറ്റ്. 300 യൂണിറ്റ് സൗജന്യ വൈദ്യുതി.മിതമായ നിരക്കിൽ ഭക്ഷണം നൽകാനായി 100 ഇന്ദിരാ കാൻറ്റുകൾ എന്നിങ്ങനെ നീളും കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ. പൂർവാഞ്ചലുകൾക്കായും പ്രത്യേക പദ്ധതികളുണ്ട്.

അതേസമയം തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ ബിജെപിക്കായി പ്രചരണത്തിന് പ്രധാനമന്ത്രിയെത്തി. ഡൽഹിയിൽ ബിജെപി വരുമെന്നും ആം ആദ്മിയെ ഡൽഹിയിൽ നിന്ന് പുറംതള്ളണമെന്നും പ്രധാനമന്ത്രി പറഞ്ഞു.ഡൽഹിയിലെ ജലവിതരണം തടസ്സപ്പെടുത്താൻ ഹരിയാന നദിയിൽ വിഷം കലർത്തിയെന്ന കെജ്രിവാളിന്റെ ആരോപണം രാജ്യത്തിന് തന്നെ അപമാനമാണെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.