KeralaTop News

കഠിനംകുളം കൊലക്കേസ്; പ്രതി ജോൺസൺ ആശുപത്രി വിട്ടു

Spread the love

കഠിനംകുളം ആതിര കൊലക്കേസ് പ്രതി ജോൺസണെ ആശുപത്രിയിൽ നിന്നും മാറ്റി. കസ്റ്റഡിയിൽ എടുക്കുമ്പോൾ എലിവിഷം കഴിച്ച നിലയിൽ കണ്ടെത്തിയ പ്രതി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ജോൺസൺ പൂർണ്ണ ആരോഗ്യവാനെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതിനെ തുടർന്നാണ് പൊലീസ് ഇയാളുമായി തിരുവനന്തപുരത്തേക്ക് തിരിച്ചത്.

കഴിഞ്ഞ 21നാണ് ഇൻസ്റ്റാഗ്രാം സുഹൃത്തായ ആതിരയെ പ്രതി വീട്ടിൽ കയറി കൊലപ്പെടുത്തിയത്. തുടർന്ന് ഇവിടെ നിന്നും കടന്നു കളഞ്ഞ പ്രതിയെ ദിവസങ്ങൾക്ക് ശേഷം ചിങ്ങവനം കുറിച്ചിയിൽ നിന്നാണ് ചിങ്ങവനം പൊലീസ് പിടികൂടിയത്.

അതേസമയം, പ്രതി ജോൺസൺ ഔസേപ്പിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രതിയെ നാളെ കൊല നടന്ന വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയേക്കും. ആതിരയെ ജോൺസൺ ഔസേപ്പ് കഴുത്തിൽ കുത്തിയാണ് കൊലപ്പെടുത്തിയത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനു ശേഷമായിരുന്നു കൊലപാതകം. ഒരു വർഷം മുൻപ് ഇൻസ്റ്റഗ്രം വഴിയാണ് കൊല്ലം നീണ്ടകര സ്വദേശിയായ പ്രതിയും ആതിരയും പരിചയപ്പെട്ടത്.