Thursday, April 10, 2025
Top NewsWayanad

വയനാട് മുട്ടിൽ മലയിൽ പുലി ആക്രമണം; യുവാവിന് പരുക്ക്

Spread the love

വയനാട് മുട്ടിൽ മലയിൽ പുലി ആക്രമണത്തിൽ യുവാവിന് പരുക്ക്. മാനന്തവാടി കോയിലേരി സ്വദേശി കല്ലുമട്ടമ്മൽ ചോലവയൽ വിനീതിനാണ് പരുക്കേറ്റത്. 12 മണിയോടെയാണ് സംഭവം. സ്വകാര്യ എസ്സ്റ്റേറ്റിലാണ് സംഭവം. വിനീതിനെ കൈനാട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ​ഗുരുതരമല്ല.

റാട്ടക്കൊല്ലി പറ്റാനി എസ്റ്റേറ്റിലെ തൊഴിലാളിയാണ് വിനീത്. പുലി ചാടി വന്ന് ആക്രമിക്കുകയായിരുന്നു. നഖം കൊണ്ടാണ് പരുക്ക് ഉണ്ടായിരിക്കുന്നത്. ആക്രമിച്ചത് പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തോട്ടം മേഖലയിലാണ് ആക്രമണം ഉണ്ടായത്. വന്യജീവികളുടെ സാന്നിധ്യമുള്ള മേഖലയാണ് പറ്റാനി എസ്റ്റേറ്റ്. വയനാട് മാനന്തവാടിയിൽ ഭീതി പരത്തിയ നരഭോജി കടുവയ ചത്ത നിലയിൽ കണ്ടെത്തിയ ആശ്വാസത്തിൽ നിൽക്കെയാണ് പുലി ആക്രമണം ഉണ്ടായിരിക്കുന്നത്.