BusinessTop News

കുതിപ്പൊന്ന് അടങ്ങി, എങ്കിലും വലിയ പ്രതീക്ഷ വേണ്ട; അറിയാം ഇന്നത്തെ സ്വര്‍ണവില

Spread the love

സംസ്ഥാനത്ത് തുടര്‍ച്ചയായ കുതിപ്പിന് ശേഷം സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 120 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപ വീതവും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 60,320 രൂപയും ഗ്രാമിന് 7540 രൂപയുമായി. നേരിയ കുറവുണ്ടായെങ്കിലും ഒരു പവന്‍ സ്വര്‍ണത്തിന് 60000 രൂപയില്‍ താഴാത്തത് വിവാഹാവശ്യത്തിന് സ്വര്‍ണമെടുക്കാനിരിക്കുന്നവരെ ഉള്‍പ്പെടെ സാരമായി ബാധിച്ചിട്ടുണ്ട്.

അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ആദ്യമായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60000 രൂപയില്‍ കൂടുതലാകുന്നത്. ട്രംപ് ഇഫക്ട് തന്നെയാണ് ഇന്നും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചതെന്നാണ് സൂചന. ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റതില്‍ ആഗോളതലത്തില്‍ ഉയര്‍ന്ന ആശങ്കയെ തുടര്‍ന്ന് ഇന്ത്യയിലെ ഓഹരി വിപണിയും കൂപ്പുകുത്തിയിരുന്നു.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.