Tuesday, March 4, 2025
Latest:
KeralaTop News

‘ഞാൻ എവിടെയും പോകുന്നില്ല, ഇവിടെ തന്നെ ഉണ്ടാകും, ബിജെപിയെ കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ല’; കെ സുരേന്ദ്രൻ

Spread the love

ബിജെപി പുനസംഘടനയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഭാരതീയ ജനത പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ല. സംഘടന 4 ജില്ലകളിൽ വനിതകളെ പ്രസിഡന്റ് ആക്കി. രണ്ട് പട്ടികജാതിക്കാരെ ജില്ല പ്രസിഡന്റ് ആക്കി.കേന്ദ്ര നേതൃത്വം അംഗീകരിച്ച പട്ടികയാണ്. ഇതിനെതിരെ സംസാരിക്കാൻ ആർക്കും ആകില്ല. ഇത്രയും സമീകൃതമായ പട്ടിക ഇതിന് മുമ്പ് ഉണ്ടായിട്ടില്ല.

പാലക്കാട് നഗരസഭ താഴെ വീഴില്ല. പന്തളത്തും ഇതല്ലേ പറഞ്ഞത്. ഞാൻ എവിടെയും പോകുന്നില്ല. ഇവിടെ തന്നെ ഉണ്ടാകും. ദേശീയ നേതൃത്വത്തിന്റെ തീരുമാനം മാത്രമേ ഉണ്ടാകു. ദേശീയ നേതൃത്വം അംഗീകരിച്ച ജില്ല പ്രസിഡന്റ് സ്ഥാനങ്ങൾക്കും മാറ്റം ഉണ്ടാകില്ല.

ഒരു അധ്യക്ഷ സ്ഥാനത്തേക്കും തെരഞ്ഞെടുപ്പ് ഇല്ല. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കും തെരഞ്ഞെടുപ്പില്ല എന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സമവായത്തിലൂടെ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കും. ജില്ലാ അധ്യക്ഷന്മാരെ 27ന് പ്രഖ്യാപിക്കും.

മഹിളകൾ, ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുൾപ്പടെ ജില്ലാ അധ്യക്ഷന്മാർ ഉണ്ടാകും. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മഹിളയെ പരിഗണിക്കുമോ എന്ന ചോദ്യത്തിന് അത് തീരുമാനിക്കേണ്ടവർ തീരുമാനിക്കുമെന്ന് സുരേന്ദ്രൻ മറുപടി നൽകി. സിപിഐഎമ്മിന് എത്ര മഹിളാ ജില്ലാ സെക്രട്ടറിമാർ ഉണ്ടെന്നു അദ്ദേഹം ചോദിച്ചു.