KeralaTop News

‘നേതൃമാറ്റത്തിൽ ആരെയും അതൃപ്തി അറിയിച്ചിട്ടില്ല; എഐസിസിക്ക് എന്ത് തീരുമാനവും എടുക്കാം’; കെ സുധാകരൻ

Spread the love

നേതൃമാറ്റം സംബന്ധിച്ച് ആരോടും സംസാരിച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നേതൃമാറ്റത്തിൽ ആരെയും അതൃപ്തി അറിയിച്ചിട്ടില്ല. എഐസിസി ക്ക് എന്ത് തീരുമാനവും എടുക്കാമെന്നും കെ സുധാകരൻ പറഞ്ഞു. താൻ പാർട്ടിക്ക് വിധേയനാണെന്ന് കെ സുധാകരൻ വ്യക്തമാക്കി. കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തന്നെ തുടരട്ടെ എന്ന് ഹൈക്കമാൻഡ് തീരുമാനിച്ചിരുന്നു.

ധൃതിപിടിച്ച് മാറ്റേണ്ടതില്ലെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത ഉടൻ മാറ്റം വേണ്ടെന്ന് ഹൈക്കമാൻഡ് തീരുമാനം. മാറ്റം ഉണ്ടാകുമെന്ന വാർത്തകളിൽ സുധാകരൻ അതൃപ്തി അറിയിച്ചിരുന്നതായി വർത്തകൾ ഉണ്ടായിരുന്നു. നേരത്തെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കടിച്ചു തൂങ്ങില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ആകാനും താനില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ഇല്ല. തന്റെ സ്ഥാനം ജനങ്ങളുടെ മനസ്സിലാണെന്ന് കെ സുധാകരൻ പറഞ്ഞിരുന്നു. യുക്തി സഹമായ തീരുമാനം എഐസിസിക്ക് എടുക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.