Top NewsWorld

200 പലസ്തീൻ തടവുകാരെ കൂടി മോചിപ്പിച്ച് ഹമാസ്; വെസ്റ്റ് ബാങ്കിൽ സ്വീകരണം

Spread the love

ഗാസയിൽ ഹമാസ് ബന്ദികളാക്കിയ നാല് സ്ത്രീകളെ ഇസ്രായേൽ മോചിപ്പിച്ചതിന് ശേഷം 200 ഫലസ്തീൻ തടവുകാർ കൂടി മോചിപ്പിച്ചു. മോചിതരായവരെ വെസ്റ്റ്ബാങ്കിലായിരുന്നു എത്തിച്ചത്. മോചിതരായ 200 പേരിൽ പകുതിയിലധികം പേരും ഇസ്രായേൽ ജയിലുകളിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്നവരാണ്. ചിലർ ഇസ്രായേലി സിവിലിയന്മാരെ കൊലപ്പെടുത്തിയത് ഉൾപ്പെടെ ഒന്നിലധികം കൊലപാതകങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരാണ്.

ഗുരുതരമായ കുറ്റകൃത്യങ്ങൾ നടത്തിയ 70 പേരെ ഈജിപ്ത് വഴി ഖത്തറും തുർക്കിയും ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിലേക്ക് നാടുകടത്തി. കുറച്ചധികം ആളുകളെ ഗാസയിലേക്ക് അയയ്ക്കും. ബാക്കിയുള്ള 120ലധികം പേരെ വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറുസലേമിലെയും വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കും.മാത്രമല്ല വിട്ടയച്ച തടവുകാരിൽ 121 പേർ ജീവപര്യന്തം തടവ് അനുഭവിച്ചവരാണ്.
ബന്ദികളാക്കിയവരെ ജനക്കൂട്ടം ബസുകളിൽ നിന്ന് ഇറങ്ങിയ ശേഷം ഉച്ചത്തിലുള്ള ആഹ്ലാദത്തോടെയും പടക്കം പൊട്ടിച്ചുമാണ് സ്വീകരിച്ചത്.

ജനുവരി 19 ന് ഗാസയിൽ വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷമുള്ള രണ്ടാമത്തെ കൈമാറ്റമാണിത്. മൂന്ന് ബന്ദികളേയും 90 പലസ്തീൻ തടവുകാരേയും ആദ്യ കൈമാറ്റത്തിൽ വിട്ടയച്ചത്. നിശ്ചയിച്ചതിലും മൂന്ന് മണിക്കൂര്‍ വൈകിയാണ് വെടിനിര്‍ത്തല്‍ യഥാര്‍ത്ഥ്യമായത്. പ്രാദേശിക സമയം രാവിലെ എട്ടരയോടെ കരാര്‍ നടപ്പാകുമെന്നായിരുന്നു ആദ്യത്തെ ധാരണ. എന്നാല്‍ ആദ്യഘട്ടത്തില്‍ മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന് ആരോപിച്ച് ഇസ്രയേല്‍ കരാറില്‍ നിന്ന് പിൻവലിഞ്ഞു. സാങ്കേതിക പ്രശ്‌നമാണ് പട്ടിക കൈമാറാന്‍ വൈകിയതിന് കാരണമെന്നായിരുന്നു ഹമാസ് നല്‍കിയ വിശദീകരണം. അതോടെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിരുന്നു. കരാര്‍ നിലവില്‍ വന്നതോടെ ഗാസയില്‍ വലിയ ആഘോഷമാണ് നടന്നത്.