KeralaTop News

ലൈംഗീക പീഡന പരാതി; DYFI നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Spread the love

ലൈംഗീക പീഡന പരാതിയിൽ സിപിഐഎം നേതാവിനെതിരെ നടപടി. ഡി വൈ എഫ് ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ സുജിത് കൊടക്കാടനെതിരെയാണ് നടപടി.ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്നും സിപിഐഎം ഏരിയ കമ്മിറ്റിയിൽ നിന്നും പുറത്താക്കി.

സിപിഐഎം ജില്ലാ സെക്രട്ടറിയ്ക്ക് ലഭിച്ച പരാതിയെ തുടർന്നാണ് നടപടി. അടിയന്തര ഏരിയാ കമ്മിറ്റി യോഗം ചേർന്നാണ് നടപടി. സുജിത്തിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ യുവതികൾ രംഗത്തെത്തിയിരുന്നു. തുടർന്നാണ് നടപടി. സുജിത്തിനെ ഡിവൈഎഫ്ഐയിൽ നിന്നും പുറത്താക്കി. പാർട്ടി പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി.