രാഹുല്‍ ഗാന്ധിക്കെതിരെ പോസ്റ്റര്‍: ആംആദ്മി പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെ കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിക്കെതിരെ ആംആദ്മി പാര്‍ട്ടി പുറത്തിറക്കിയ പോസ്റ്ററിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനാണ് ആം ആദ്മി പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെടണമെന്നും അല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
കോണ്‍ഗ്രസ് നോതാക്കളായ രാഹുല്‍ ഗാന്ധി, അജയ് മാക്കന്‍, സന്ദീപ് ദീക്ഷിത് എന്നിവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡില്‍ വഴി ചിത്രം പോസ്റ്റ് ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്.
തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും വികലാംഗര്‍ക്കും പ്രത്യേകമായുള്ള വീട്ടിലിരുന്നുള്ള വോട്ടിംഗ് പ്രക്രിയ ആരംഭിച്ചു.ഫെബ്രുവരി 4 വരെ വീടുകളില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം തുടരും. ബിജെപിക്കായി പ്രചരണ രംഗത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടരും. ഡല്‍ഹി നരേലയിലെ പൊതു സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യും.