KeralaTop News

ജീവനെടുത്ത് വന്യജീവികൾ; 14 വർഷത്തിനിടെ കൊല്ലപ്പെട്ടത് 1,523 പേർ

Spread the love

കഴിഞ്ഞ 14 വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ 1,523 പേർ കൊല്ലപ്പെട്ടെന്ന് കണക്കുകൾ. കാട്ടാന ആക്രമണത്തിൽ മാത്രം 273 പേർക്ക് ജീവൻ നഷ്ടമായി. കടുവയുടെ ആക്രമണത്തിൽ 11 പേരും കാട്ടുപന്നിയുടെ ആക്രമണത്തിൽ 63 പേരും കൊല്ലപ്പെട്ടു. കാട്ടുപന്നിയുടെ ആക്രമണത്തിൽ 63 പേർക്കും ജീവൻ നഷ്ടമായി.

കാട്ടുപോത്തിന്റെ ആക്രമണത്തിൽ 9 പേർക്കും പാമ്പുകളുടെ കടിയേറ്റ് 1421പേരും മരിച്ചു. വന്യജീവി ആക്രമണത്തിൽ ഏറ്റവും കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത് 2018-19 വർഷത്തിലാണ്. 146 പേർ പേരാണ് മരണപ്പെട്ടത്. 2024 ൽ മുതൽ 2025 ജനുവരി വരെ മാത്രം 53 പേരാണ് കൊല്ലപ്പെട്ടത്. 2022ന് ശേഷം വന്യജീവി ആക്രമണത്തിലെ മരണനിരക്ക് കുറഞ്ഞിട്ടുണ്ട്.

അതേസമയം വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ചു കൊന്ന കടുവയ്ക്കായി വനംവകുപ്പിന്റെ തിരച്ചിൽ ഊർജ്ജിതം.വനത്തിനുള്ളിൽ ആർആർടി ഇന്ന് രാവിലെ മുതൽ തിരച്ചിൽ തുടരും.നരഭോജിയായ കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് ബിഎൻഎസ്എസ് 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.