ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്; ചെപ്പോക്കിലെ പോര് കടുക്കും
ഇന്ത്യ ഇംഗ്ലണ്ട് ടി -20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. രാത്രി ഏഴ് മണിക്ക് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരം ജയിച്ച ഇന്ത്യ പരമ്പരയിൽ മുന്നിലെത്താനാണ് ലക്ഷ്യമിടുന്നത്. ടെസ്റ്റിൽ സീനിയർ ടീമിനെ അലട്ടുന്ന പ്രശ്നങ്ങളൊന്നും ടി 20യിലെ യുവസംഘത്തിനില്ല.
ആദ്യ മത്സരത്തിലെ വിജയം ആധികാരികമായിരുന്നു. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റിങ് നിരയെ 132 റൺസിന് ഇന്ത്യൻ ബൗളർമാർ ചുരുട്ടിക്കെട്ടി. ഓപ്പണർ അഭിഷേക് ശർമ കത്തിക്കയറിതോടെ പതിമൂന്നോവറിൽ കളി കഴിഞ്ഞു.ചെപ്പോക്കിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ ഇന്ത്യൻ ടീമിൽ മാറ്റത്തിനിടയില്ല. വരുൺ ചക്രവർത്തി, അക്സർ പട്ടേൽ രവി ബിഷ്ണോയ് സ്പിൻ ത്രയം ഇംഗ്ലണ്ടിന് വലിയ വെല്ലുവിളിയാകും. അർഷദീപ് സിങ് മാത്രമാകും പേസ് ബോളർ
ഹർദിക്ക് പാണ്ഡ്യയും അഭിഷേക് ശർമയും ഉള്ളതിനാൽ ബോളിങ് ഒരു പ്രശ്നമേയാകില്ല. കഴിഞ്ഞ കളിയൽ സഞ്ജു സാംസൺ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. സഞ്ജുവിന്റെ വമ്പൻ അടികൾക്കാകും മലയാളികൾ കാത്തിരിക്കുക. ഇംഗ്ലണ്ട് നിരിയിൽ ജോസ് ബട്ട്‍ലർ മികച്ച ഫോമിലാണ്. ഇംഗ്ലീഷ് താരങ്ങൾ ഓൾറൗണ്ട് മികവ് പുറത്തെടുത്താൽ ചെപ്പോക്കിലെ പോര് കടുക്കും.