KeralaTop News

ബ്രൂവറിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സമരം ചെയ്യുമ്ബോള്‍ മോര്‍ച്ചക്കാരെ കാണാനില്ല, യുവമോര്‍ച്ച എന്നൊന്ന് നിലവിലുണ്ടോ?; സന്ദീപ് വാര്യര്‍

Spread the love

ബ്രൂവറി വിവാദത്തില്‍ സമരരംഗത്ത് ബി.ജെ.പി യുവജന സംഘടന സജീവമല്ലെന്ന് സന്ദീപ് വാര്യർ. പാലക്കാട്ടെ നിർദിഷ്ട മദ്യകമ്ബനിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സമര പോരാട്ടങ്ങളില്‍ മുന്നിട്ട് നില്‍ക്കുമ്ബോള്‍ മോർച്ചക്കാരെ ആ വഴിക്ക് കാണാനില്ലെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കില്‍ കുറിച്ചു.

‘യുവമോർച്ച എന്നൊന്ന് ഇപ്പൊ നിലവിലുണ്ടോ?. പാലക്കാട്ടെ നിർദിഷ്ട മദ്യകമ്ബനിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സമര പോരാട്ടങ്ങളില്‍ മുന്നിട്ട് നില്‍ക്കുമ്ബോള്‍ മോർച്ചക്കാരെ ആ വഴിക്ക് കാണാനില്ല. എന്നെ കൊന്നുകളയും എന്ന് മുദ്രാവാക്യം വിളിച്ചവന്മാർക്ക് അതിന്‍റെ പത്തിലൊന്ന് ആത്മാർഥതയില്‍ മദ്യകമ്ബനിക്കെതിരെ സമരം ചെയ്യാൻ പറ്റാതെ പോയതെന്തേ’- സന്ദീപ് വാര്യർ ചോദിച്ചു.

ഒരല്‍പം നാണം ബാക്കിയുണ്ടെങ്കില്‍ എഫ്.ബി പോസ്റ്റ് കണ്ടാലെങ്കിലും 10 പേരെ കൂട്ടി യുവമോർച്ചയൊരു സമരം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സന്ദീപ് വാര്യർ വ്യക്തമാക്കി.