രഞ്ജിയിലും രക്ഷയില്ലാതെ ഹിറ്റ്മാൻ; രണ്ട് ഇന്നിങ്സിലും മോശം പ്രകടനം, വിമർശനങ്ങൾ ശക്തം
രഞ്ജി ട്രോഫിയില്‍ വീണ്ടും മുംബൈയ്ക്കായി പാഡണിഞ്ഞ് ഇന്ത്യൻ ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ. എന്നാൽ ആഭ്യന്തര ക്രിക്കറ്റിലും മോശം ഫോം തുടരുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ. ജമ്മു കശ്മീരിനെതിരെ മുംബൈക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ രോഹിത് ആദ്യ ഇന്നിങ്സിൽ മൂന്ന് റൺസിന് ഔട്ടായി.
പിന്നാലെ രണ്ടാം ഇന്നിഗ്‌സിലും മോശം പ്രകടനം തന്നെയാണ് കാഴ്ചവച്ചത്. പെട്ടെന്ന് റൺസ് കണ്ടെത്തുക എന്നതിനപ്പുറം ക്രീസിൽ പിടിച്ചുനിൽക്കുക എന്നത് രോഹിത് മറന്നിരിക്കുന്ന കാഴ്ച്ചയാണ് രണ്ടാം ഇന്നിങ്സിലും കണ്ടത്.
ആദ്യ മത്സരത്തിലെ രണ്ടാം ഇന്നിങ്സിലെങ്കിലും ഫോമിലേക്ക് തിരിച്ചെത്തുമെന്ന് കരുതിയെങ്കിലും 28 റൺസ് മാത്രമേ രോഹിത്തിന് നേടാൻ കഴിഞ്ഞുള്ളൂ. ആദ്യ ഇന്നിങ്സിൽ മൂന്ന് റൺസ് നേടിയ താരത്തിന് രണ്ടാം ഇന്നിങ്സിൽ 35 പന്തുകൾ നേരിടാനായി എന്നത് മാത്രമാണ് വലിയ പോസിറ്റീവ്. എന്നാൽ കൂടുതൽ പന്തുകൾ നേരിട്ട് നിലയുറപ്പിക്കാൻ താരത്തിനായിരുന്നില്ല. ഈ പ്രശ്‌നം ഇന്നത്തെ രണ്ടാം ഇന്നിങ്സിലും ഉണ്ടായി.
എന്നാൽ വലിയ ഇന്നിങ്‌സ് കളിക്കുന്ന കാര്യത്തിൽ അന്തരാഷ്ട്ര ക്രിക്കറ്റിലെന്ന പോലെ ആഭ്യന്തര ക്രിക്കറ്റിലും രോഹിത് പരാജയമാവുകയാണ്. കഴിഞ്ഞ കലണ്ടർ വർഷത്തിൽ രോഹിത് 14 ടെസ്റ്റുകൾ കളിച്ചപ്പോൾ അതിൽ പലതിലും തുടക്ക ഓവറുകളിൽ ബൗണ്ടറികൾ കണ്ടെത്താൻ താരത്തിന് സാധിച്ചിരുന്നു.
ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് സീനിയര്‍ താരങ്ങളടക്കം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന നിര്‍ദേശം ബിസിസിഐ മുന്നോട്ടുവെച്ചത്. മുംബൈയ്ക്കായി കളിക്കാനിറങ്ങിയതോടെ അപൂര്‍വമായ ഒരു റെക്കോര്‍ഡും രോഹിത്തിനെ തേടിയെത്തി.
17 വര്‍ഷങ്ങള്‍ക്കു ശേഷം രഞ്ജി ട്രോഫിയില്‍ കളിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റ് ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ രോഹിത് ശര്‍മക്ക് ലഭിച്ചത്. നിലവിൽ എലൈറ്റ് എ ഗ്രൂപ്പിൽ അഞ്ചു മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് മുംബെെ. 23 പോയിന്റുമായി ജമ്മു കാശ്മീർ രണ്ടാം സ്ഥാനത്താണ്.
അതേസമയം രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഒരു ഘട്ടത്തിൽ ഏഴിന് 101 റൺസെന്ന നിലയിൽ തകർന്ന മുംബൈയെ ഷാർദുൽ താക്കൂറും തനൂഷ് കോട്യാനും ചേർന്ന് കരകയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് പിരിയാത്ത ഏട്ടാം വിക്കറ്റിൽ ഇതുവരെ 173 റൺസ് കൂട്ടിച്ചേർത്തുകഴിഞ്ഞു.
113 റൺസുമായി താക്കൂറും 119 പന്തിൽ ആറ് ഫോറുകളടക്കം 58 റൺസുമായി കോട്യാനും ക്രീസിൽ തുടരുകയാണ്. സ്കോർ മുംബൈ ആദ്യ ഇന്നിംഗ്സിൽ 120, ജമ്മു കാശ്മീർ ആദ്യ ഇന്നിംഗ്സിൽ 206. മുംബൈ രണ്ടാം ഇന്നിംഗ്സിൽ ഏഴിന് 274.