NationalTop News

കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വേർപാട് ദുഖമുണ്ടാക്കുന്നു, വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം വേണം; പ്രിയങ്ക ഗാന്ധി

Spread the love

രാധയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി. സംഭവം ഞെട്ടൽ ഉണ്ടാക്കുന്നു. കുടുംബത്തിന്റെ ദുഃഖത്തോടൊപ്പം താൻ പങ്കു ചേരുന്നു. പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടികൾ ആവശ്യമാണെന്നും പ്രിയങ്ക കുറിച്ചു. ഇത്തരം വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള അടിയന്തര നടപടികൾ ആവശ്യമാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

നേരത്തെ രാധയുടെ മരണത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ രംഗത്തെത്തിയിരുന്നു. പി വി അൻവറിനെതിരെ “കുരുക്കു മുറുക്കുന്ന” തിരക്കിലുള്ള സർക്കാർ, വനം വന്യജീവി വിഷയത്തിൽ ശാശ്വത പരിഹാരം കാണുന്നതിന് ശ്രമിക്കണമെന്ന് അൻവർ ഫേസ്ബുക്കിൽ കുറിച്ചു.

സർക്കാറിന്റെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്തത് കൊണ്ടോ ജയിലിൽ അടച്ചതുകൊണ്ടോ സർക്കാറിനും വനം വകുപ്പിനും ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാൻ ആവില്ലെന്നും അൻവർ കൂട്ടിച്ചേർത്തു.