പതഞ്ജലിയുടെ മുളകുപൊടി വിപണിയിൽ വേണ്ട, തിരിച്ചുവിളിക്കാൻ കമ്പനിയോട് ആവശ്യപ്പെട്ട് എഫ്എസ്എസ്എഐ
ദില്ലി: പതഞ്ജലിയുടെ മുളക്പൊടി വിപണിയിൽ നിന്നും തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. പതഞ്ജലി പുറത്തിറക്കിയ ഒരു പ്രത്യേക ബാച്ച് ആണ് എഫ്എസ്എസ്എഐ തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ടത്. നിലവിലുള്ള ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതാണ് കാരണം. ബാച്ച് നമ്പർ – AJD240ദില്ലി: പതഞ്ജലിയുടെ മുളക്പൊടി വിപണിയിൽ നിന്നും തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. പതഞ്ജലി പുറത്തിറക്കിയ ഒരു പ്രത്യേക ബാച്ച് ആണ് എഫ്എസ്എസ്എഐ തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ടത്. നിലവിലുള്ള ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതാണ് കാരണം. ബാച്ച് നമ്പർ – AJD2400012-ൻ്റെ മുഴുവൻ ഉത്പന്നങ്ങളുമാണ് നിലവിൽ തിരിച്ചുവിളിച്ചിരിക്കുന്നത്.
ഉപഭോക്തൃ വിശ്വാസവും ഉൽപ്പന്ന ഗുണനിലവാരവും നിലനിർത്തുന്നതിന് ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ പാലിക്കേണ്ടത് പ്രധാനമായ ഒരു കാര്യമാണ്. ഇത് മുൻനിർത്തിയാണ് ഈ നടപടിയെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം വ്യക്തമാക്കുന്നു.
ബാബ രാംദേവിൻ്റെ നേതൃത്വത്തിലുള്ള പതഞ്ജലി 1986-ലാണ് സ്ഥാപിതമായത്. പതഞ്ജലി ഫുഡ്സ് നിലവിൽ ഇന്ത്യയിലെ മുൻനിര എഫ്എംസിജി കമ്പനികളിൽ ഒന്നാണ്. സെപ്തംബർ പാദത്തിൽ പതഞ്ജലി ഫുഡ്‌സിൻ്റെ അറ്റാദായം 21 ശതമാനം വർധിച്ച് 308.97 കോടി രൂപയായിരുന്നു. മുൻ വർഷം ഇതേ കാലയളവിൽ 254.53 കോടി രൂപയായിരുന്നു അറ്റാദായം. ഈ സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിൽ മൊത്തം വരുമാനം 7,845.79 കോടി രൂപയിൽ നിന്ന് 8,198.52 കോടി രൂപയായി ഉയർന്നു.
മുൻപ് നിരവധി ആരോപണങ്ങൾ പതഞ്ജലിക്ക് എതിരെ ഉണ്ടായിരുന്നു. പതഞ്ജലി വെജിറ്റേറിയൻ എന്ന പേരിൽ വിപണനം ചെയ്യുന്ന ആയുർവേദിക് പൽപ്പൊടിയായ ‘ദിവ്യ മഞ്ജൻ’ എന്ന ഉൽപ്പന്നത്തിൽ മത്സ്യത്തിന്റെ സത്ത് അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച് ഒരു ഉപഭോക്താവ് പരാതി നൽകിയിരുന്നു. .