Top NewsWorld

അസഹനീയ പുകവലി, നിർത്തുന്നില്ല,, യുവാവിന്റെ തല കൂട്ടിലടച്ച് ഭാര്യ, താക്കോലും കൈവശമാക്കി

Spread the love

പുകവലി നിർത്താനായി യുവാവ് ചെയ്ത വ്യത്യസ്‌തമായ ഒരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഏകദേശം 11 വർഷം മുമ്പ് നടന്ന സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.ടർക്കിഷ് യുവാവിനാണ് വ്യത്യസ്തമായ അനുഭവം സംഭവിച്ചത്.

ഇബ്രാഹിം യുസെൽ എന്ന തുർക്കിക്കാരൻ ആണ് പുകവലി ഒഴിവാക്കാനായി ഹെൽമറ്റ് ആകൃതിയിലുള്ള ഒരു കൂട്ടിൽ തല സ്വയം അടച്ചത്.കഴിഞ്ഞ 26 വർഷമായി ഇബ്രാഹിം യുസെൽ പുകവലിക്കുന്നുണ്ട് , ഇത് ഉപേക്ഷിക്കാൻ നിരവധി തവണ ശ്രമിച്ചിട്ടും ദിവസവും രണ്ട് പായ്ക്കറ്റ് വലിക്കുന്നത് ഒഴിവാക്കാൻ കഴിഞ്ഞില്ല എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

എല്ലാ വർഷവും, തൻ്റെ മൂന്ന് മക്കളുടെ ജന്മദിനത്തിലും വിവാഹ വാർഷികത്തിലും ഇദ്ദേഹം പുകവലിക്കില്ല, പക്ഷേ കൂടുതൽ ദിവസങ്ങളിലും ഇത് ഒഴിവാക്കാനും കഴിഞ്ഞിട്ടില്ല. ഇദ്ദേഹം തന്റെ തല കൂട്ടിൽ പൂട്ടുകയും തുറക്കാൻ ഇതിന്റെ താക്കോൽ ഭാര്യക്ക് കൊടുക്കുകയും ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു, എന്നാൽ പുകവലി ഉപേക്ഷിച്ചോ ഇല്ലയോ എന്നതിന് വ്യക്തമായ തെളിവുകളൊന്നും ഇല്ല.