KeralaTop News

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെക്നോ-മാനേജീരിയൽ ഫെസ്റ്റിവൽ; “എക്‌സൽ 2024″ന് കൊച്ചിയിൽ തുടക്കം

Spread the love

കൊച്ചി ഗവൺമെന്റ് മോഡൽ എഞ്ചിനീയറിംഗ് കോളേജിന്റെ ടെക്‌നോ-മാനേജീരിയൽ ഫെസ്റ്റ് “എക്‌സൽ 2024” ജനുവരി 24, 25, 26 തീയതികളിൽ നടക്കും. ജനുവരി 23 -ന് UST Global-ന്റെ ചീഫ് വാല്യൂസ് ഓഫീസറും വാല്യൂസ് ഹെഡും ആയ സുനിൽ ഭാലകൃഷ്ണനാണ് ചടങ്ങിന്റെ ഔപചാരിക ഉദ്‌ഘാടനം നിർവഹിച്ചത്

ഈ ഫെസ്റ്റ് വിവിധ ഇവന്റുകൾ സംഘടിപ്പിച്ച് വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനും, പുതിയ സാങ്കേതിക വിദ്യകൾ കണ്ടെത്താനും, ആവശ്യമായ മാനേജീരിയൽ കഴിവുകൾ മെച്ചപ്പെടുത്താനും അവസരമൊരുക്കുന്നു.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെക്നോ-മാനേജീരിയൽ ഫെസ്റ്റിവൽ ആയ എക്സലിന് വേണ്ടി ഒരുങ്ങുകയാണ് കോളേജ്, ഓരോ വർഷവും അനവധി ശാസ്ത്ര-സാങ്കേതിക മേഖലകളെ കുറിച്ച് Workshops, conferences എന്നിവ എക്സൽ നടത്തിവരുന്നു.