HealthTop News

ഗൂഗിൾ ചെയ്തത് അസുഖങ്ങൾ കണ്ടുപിടിക്കാൻ കഴിയുമോ? കണ്ടുപിടിക്കാം ശരിയായ രീതിയിലൂടെ, ഇങ്ങനെ ശ്രമിച്ചു നോക്കൂ

Spread the love

ഗൂഗിൾ ചെയ്തത് അസുഖങ്ങൾ കണ്ടുപിടിക്കാൻ കഴിയുമോ? കിഴിയും, പക്ഷെ അതിന് ശരിയായ രീതിയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹിയും തിരുവനന്തപുരം ജനറൽ ആശുപതിയിലെ ഡോക്ടറുമായ സുല്‍ഫി നൂഹു പറയുന്നു. ധാരാളം രോഗികൾ രോഗ നിർണയം സ്വയം നടത്തുന്നു. ഗൂഗിൾ വഴി തന്നെയാണ് കൂടുതലും തിരയൽ.

ഡോക്ടറിന് അടുത്തേക്ക് വരുന്നതിന് മുന്നേ തന്നെ ധാരാളം രോഗികൾ അസുഖ ലക്ഷണങ്ങൾ വെച്ച് ഗൂഗിൾ ചെയ്‌ത്‌ രോഗം നിർണയം സ്വയം നടത്തി വരുന്നവരാണ് ഇക്കാലത്ത് അധികവും. ഇത് ഒരിക്കലും നല്ല പ്രവണതയല്ല.

തെറ്റായ രീതിയാണ് രോഗം സ്വയം ഗൂഗിളിലൂടെ കണ്ടുപിടിക്കുക എന്നത്. മറിച്ച് ആധികാരികമായ സൈറ്റുകളിൽ സെർച്ച് ചെയതാൽ അത് ശരിയായ രീതിയാണ്. തന്റെ ഫേസ്ബുക്ക് വിഡിയോയിലൂടെയാണ് ഡോ സുല്‍ഫി നൂഹു വിവരം പങ്കുവച്ചത്.
ഗൂഗിളിൽ എല്ലാ തരം മാധ്യമങ്ങളിൽ വരുന്ന വിവരങ്ങളാണ് ഒരു രോഗത്തെ പറ്റി സേർച്ച് ചെയ്യുമ്പോൾ വരുന്നത്. ഇത് ശരിയായ രീതിയല്ല. രോഗം ഗൂഗിളിലൂടെ കണ്ടുപിടിക്കാനും സാധിക്കും അത് ശരിയായ രീതിയിൽ പിന്തുടർന്നാൽ.

ആധികാരികമായ ലേഖനങ്ങൾ വഴിയോ ടെക്സ്റ്റ് ബുക്കുകൾ വഴിയോ, ജേണലുകളിൽ വരുന്നതോ ആയ വിവരങ്ങൾ വഴി രോഗ നിർണയം നടത്തുന്നതാണ് ശരിയായ രീതി. ഇതുവഴി ഗൂഗിൾ സെർച്ച് അനിവാര്യമാണ്. അല്ലാതെയുള്ള രീതി ശരിയല്ലെന്നും ഡോ സുല്‍ഫി നൂഹു പറയുന്നു.