KeralaTop News

കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകൽ: കല രാജുവിനെതിരെ ആരോപണവുമായി സിപിഎം; ‘പറയുന്നത് പരസ്‌പര വിരുദ്ധമായ കാര്യങ്ങൾ’

Spread the love

കൊച്ചി: കൂത്താട്ടുകുളത്തെ തട്ടിക്കൊണ്ടുപോകൽ വിവാദത്തിൽ പാർട്ടി കൗൺസിലറായ കലാ രാജുവിന് മറുപടിയുമായി സിപിഎം. കലാ രാജു പറയുന്ന കാര്യങ്ങൾ പരസ്പര വിരുദ്ധമെന്ന് കൂത്താട്ടുകുളം ഏരിയ കമ്മിറ്റി കുറ്റപ്പെടുത്തുന്നു. പാർട്ടി പ്രവർത്തകർ കത്തി കാട്ടി ഭീഷണിപ്പെടുത്തിയെങ്കിൽ എന്തുകൊണ്ട് അന്നുതന്നെ പൊലീസിനോട് അക്കാര്യം പറഞ്ഞില്ല? സംഭവ ദിവസം കലാ രാജു പൂർണ്ണ ആരോഗ്യവതിയായിരുന്നുവെന്നും ഇപ്പോൾ അനാരോഗ്യത്തിൽ പ്രത്യക്ഷപ്പെടുന്നത് ദുരൂഹമെന്നുമാണ് വിമർശനം.

ഒരു പരിചയവും ഇല്ലാത്ത കലാ രാജുവിനെ മൂവാറ്റുപുഴ എംഎൽഎ ആശുപത്രിയിൽ നിന്ന് സ്വന്തം കാറിൽ തട്ടിക്കൊണ്ട് പോയെന്നും ഇന്ദിരാഗാന്ധി ആശുപത്രിയിൽ കലാ രാജുവിനെ ശുശ്രൂഷിക്കുന്നത് കുഴൽനാടന്റെ ക്രിമിനലുകളാണെന്നും സിപിഎം നേതൃത്വം വിമർശിക്കുന്നു. കലാ രാജുവിൻ്റെ രഹസ്യമൊഴി കിട്ടിയശേഷം കേസിൽ തുടർ നടപടികളിലേക്ക് കടക്കുമെന്നാണ് പൊലീസ് പറയുന്നത്.