KeralaTop News

വിവാഹാഘോഷത്തിനിടെ ‘അഭ്യാസം’; കാർ ഡോറിൽ യാത്ര, കേസെടുത്തു

Spread the love

കോഴിക്കോട് വിവാഹ ആഘോഷത്തിനിടെ, കാറിൽ അപകടകരമായി റീൽസ് ചിത്രീകരിച്ചതിൽ കേസെടുത്തു. വരനും കാറിൽ സഞ്ചരിച്ച യുവാക്കൾക്കുമെതിരെ വളയം പൊലീസാണ് കേസെടുത്തത്. ആഡംബര കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.അപകടകരമായ ഡ്രൈവിംഗ്, പൊതു ജനങ്ങൾക്കും വാഹനങ്ങൾക്കും മാർഗ തടസ്സം സൃഷ്ടിച്ചു , പുളിയാവ് റോഡിൽ പടക്കം പൊട്ടിച്ചു എന്നിവക്കാണ് കേസെടുത്തത്.

മൂന്ന് കിലോമീറ്ററോളം ദൂരത്ത് റോഡിലൂടെ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും യുവാക്കൾ യാത്ര ചെയ്തു. ഇതിനിടെ പിന്നിൽ നിന്നും വരികയായിരുന്ന വാഹനങ്ങൾക്ക് വഴി നൽകിയുമില്ല. ആഡംബര കാറുകൾ ഉപയോഗിച്ച് റോഡിലൂടെ അഭ്യാസം നടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.