Wednesday, January 22, 2025
Latest:
KeralaTop News

ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട സഹായം: രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Spread the love

ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട സഹായം ഒരുക്കിയ രണ്ടു ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മധ്യമേഖല ജയില്‍ ഡിഐജി അജയകുമാര്‍, കാക്കനാട് ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ജയില്‍ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ബോബി ചെമണ്ണൂരിന് ജയിലില്‍ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചതായി കണ്ടെത്തിയത്. ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ ആയിരിക്കുന്ന സമയത്ത് മധ്യമേഖല ഡിഐജി അജയകുമാര്‍ ബോബി ചെമണ്ണൂരിന്റെ മറ്റൊരു കാറില്‍ എത്തി. വിസിറ്റേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാതെ ബോബി ചെമണ്ണൂരിന് പരിചയക്കാരുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ഒരുക്കി എന്നാണ് കണ്ടെത്തല്‍. ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം അദ്ദേഹത്തിന്റെ ടോയ്ലറ്റ് ഉള്‍പ്പെടെ ഉപയോഗിക്കാനായി ബോബി ചെമ്മണ്ണൂരിന് നല്‍കി എന്നാണ് കണ്ടെത്തല്‍. ജയില്‍ മേധാവി അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിന് കൈമാറി. ഇതിനു പിന്നാലെയാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്.

അതേസമയം, ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതല്‍ വകുപ്പുകള്‍ കൂടി പൊലീസ് ചുമത്തി. BNS 78 ആണ് പുതുതായി ചുമത്തിയത്. പിന്തുടര്‍ന്ന് ശല്യം ചെയ്തതിനാണ് ഈ വകുപ്പ് ചുമത്തിയത്. സെന്‍ട്രല്‍ പൊലീസ് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഹണി റോസ് നല്‍കിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പ് ചുമത്തിയത്.