KeralaTop News

തൃശൂരിൽ സ്വകാര്യ ബസിന്റെ പിറകിൽ ഓട്ടോറിക്ഷ ഇടിച്ചു; ഡ്രൈവർക്കും യാത്രക്കാരിക്കും പരിക്കേറ്റു

Spread the love

തൃശൂർ: തൃശൂരിൽ സ്വകാര്യ ബസിന്റെ പിറകിൽ ഓട്ടോറിക്ഷ ഇടിച്ച് രണ്ടുപേർക്ക് പരിക്ക്. ഓട്ടോറിക്ഷ ഡ്രൈവറായ സുരേഷിനും, വാഹനത്തിലെ യാത്രക്കാരിയായ കുണ്ടന്നൂർ സ്വദേശിക്കും പരിക്കേറ്റു. കാഞ്ഞിരക്കോട് തോട്ടുപാലം ബസ് സ്റ്റോപ്പിന് സമീപത്താണ് അപകടമുണ്ടായത്. വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാനപാതയിലാണ് സംഭവം. വടക്കാഞ്ചേരി ഭാഗത്തുനിന്ന് വരികയായിരുന്നു ബസ്. ഈ ബസ്സിന് പിറകിൽ ഓട്ടോറിക്ഷ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം.