NationalTop News

ഇന്ത്യന്‍ രാഷ്ട്രത്തിനെതിരായ പോരാട്ടം’; പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ അസമില്‍ കേസ്

Spread the love

ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന്റെ ഉദ്ഘാടന വേളയിൽ ഇന്ത്യന്‍ രാഷ്ട്രത്തിനെതിരായി പോരാടുകയാണെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. അസമില്‍ മോന്‍ജിത് ചോട്യ എന്നയാളുടെ പരാതിയില്‍ ഗുവാഹട്ടിയിലുള്ള പാന്‍ ബസാര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.ഭാരതീയ ന്യായ സംഹിത 152, 197(1) വകുപ്പുകൾ ചുമത്തിയാണ് കേസ്.രാഹുൽ ഗാന്ധി അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധി ലംഘിച്ചുവെന്നും പരാമർശം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും പരാതിക്കാരൻ ആരോപിച്ചു.

സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡി ജി പി ക്ക് പരാതി നല്കി.ആരോഗ്യവകുപ്പ് നടത്തിയ പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമപരമായി നീങ്ങാനുള്ള തീരുമാനം. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നത്.

ബിജെപിയും ആര്‍എസ്എസ്സും രാജ്യത്തെ ഓരോ സ്ഥാപനത്തെയും പിടിച്ചെടുത്തിരിക്കുകയാണെന്നും ഇപ്പോള്‍ നമ്മള്‍ ബിജെപിയുമായും ആര്‍എസ്എസ്സുമായും ഇന്ത്യന്‍ രാഷ്ട്രവുമായും പോരാടുകയാണെന്നുമായിരുന്നു രാഹുലിന്റെ പരാമര്‍ശം.

അതേസമയം, രാഹുലിന്റെ പരാമർശം വിമർശനങ്ങൾ നേരിട്ടിരുന്നു.ഇന്ത്യയ്‌ക്കെതിരെ പോരാടുന്ന രാഹുലെന്തിനാണ് ഭരണഘടന കൈയിലേന്തുന്നതെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ചോദിച്ചു. സ്വന്തം നേതാവിന്റെ പ്രസ്താവനയിലൂടെ രാജ്യത്തിനെതിരേ പോരാടുന്ന കോണ്‍ഗ്രസിന്റെ വികൃതമുഖം വെളിച്ചത്തായിരിക്കയാണെന്ന് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ പറഞ്ഞു.