NationalTop News

‘ബിജെപിയെ തകർക്കുകയാണ് വിജയുടെ ലക്ഷ്യമെങ്കിൽ ഇന്ത്യാ മുന്നണിയിലേക്ക് സ്വാഗതം’; തമിഴ്നാട് കോൺഗ്രസ്

Spread the love

വിജയ് യെ ഇന്ത്യാ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് തമിഴ്നാട് കോൺഗ്രസ്. വിജയ് മുന്നണിയിൽ വന്നാൽ നല്ലതെന്ന് പിസിസി പ്രസിഡന്റ് സെൽവപെരുന്തഗെ പറഞ്ഞു. ബിജെപിയെ തകർക്കുകയാണ് വിജയുടെ ലക്ഷ്യമെങ്കിൽ ഇന്ത്യാ മുന്നണിയിലേക്ക് സ്വാഗതമെന്നും സെൽവപെരുന്തഗെ പറഞ്ഞു.

അതേസമയം നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടി ടിവികെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. വരാനിരിക്കുന്ന ഇറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് ടിവികെ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയെയും പിന്തുണക്കില്ലെന്നും ടിവികെ വ്യക്തമാക്കി.

2026 ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് ടിവികെയുടെ ലക്ഷ്യമെന്ന് അധ്യക്ഷന്‍ വിജയ് വ്യക്തമാക്കിയിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി രണ്ടിന് പാര്‍ട്ടി പ്രഖ്യാപിക്കുമ്പോള്‍ ഇക്കാര്യം വിജയ് പറഞ്ഞിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.

അതുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മറ്റൊരു തിരഞ്ഞെടുപ്പിലും ടിവികെ മത്സരിക്കില്ലെന്ന് പ്രസ്താവനയില്‍ എന്‍ ആനന്ദ് പറഞ്ഞു. ഭരണകക്ഷിയായ ഡിഎംകെ തിരഞ്ഞെടുപ്പ് പ്രക്രിയ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് എഐഡിഎംകെയും എന്‍ഡിഎയും നേരത്തെ ഉപതിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. പിന്നാലെയാണ് ടിവികെയും സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.