മഹാകുംഭമേളയിൽ ആകർഷണമായി പ്രാവിനെ തലയിൽ വഹിക്കുന്ന ‘കബൂതർവാലെ ബാബ’; ലക്ഷ്യം കാരുണ്യത്തിന്റെ സന്ദേശം നൽകുക
പ്രയാഗ് രാജിൽ നടക്കുന്ന കുംഭമേളയ്ക്ക് കോടിക്കണക്കിന് പേരാണ് എത്തുന്നത്. ഇത്തവണ പ്രാവിനെ തലയിലേറ്റി എത്തിയ മറ്റൊരു ബാബയാണ് വ്യത്യസ്തനായിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ‘കബൂതർവാലെ ബാബ’. ഊണിലും ഉറക്കത്തിലും വരെ പ്രാവ് ഒപ്പുമുണ്ട്.
ഏകദേശം ഒരു ദശാബ്ദത്തോളമായി അദ്ദേഹം പ്രാവിനെ തലയിലേറ്റുന്നു. അനുകമ്പയുടെയും സ്നേഹത്തിന്റെയും പ്രതീകമായാണ് താൻ പ്രാവിനെ തലയിലേറ്റുന്നതെന്ന് കബൂതർവാലെ ബാബ പറയുന്നു. അഹിംസയിലും അനുകമ്പയിലും ഉള്ള എന്റെ വിശ്വാസത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ് പ്രാവെന്നും ബാബ കൂട്ടിച്ചേർത്തു.
‘ഹരി പുരി’ എന്നാണ് പക്ഷിയുടെ പേര്.പ്രസിദ്ധമായ ജുന അഖാഡയുടെ തലവനായ രാജ്‌പുരി മഹാരാജാണ് തലയിൽ പ്രാവിനെയും വഹിച്ച് കുംഭമേളയ്‌ക്കെത്തിയത്. ഏകദേശം ഒരു ദശാബ്ദത്തോളമായി അദ്ദേഹം പ്രാവിനെയും വഹിച്ച് കുംഭമേളയ്‌ക്കെത്തിയത്. തന്റെ അനുനായികൾക്ക് സന്ദേശം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർവജീവജാലങ്ങളെയും സേവിക്കുകയെന്നതാണ് വലിയ കടമ. എല്ലാ ജീവജാലങ്ങളോടും അനുകമ്പ കാണിക്കണമെന്നതിൽ താൻ ഉറച്ച് വിശ്വസിക്കുന്നുവെന്നും രാജ്‌പുരി മഹാരാജ് പറയുന്നു.