KeralaTop News

എത്ര പറഞ്ഞിട്ടും സൂര്യ ആ ചിത്രം ചെയ്യാത്തതിൽ തനിക്ക് ഇന്നും വിഷമം ; ഗൗതം മേനോൻ

Spread the love

റിലീസ് പലവട്ടം നീട്ടിവെച്ച, വിക്രം നായകനാകുന്ന ‘ധ്രുവനച്ചത്തിരം’ എന്ന ചിത്രം സൂര്യയെ വെച്ച് ആലോചിച്ചതായിരുന്നു എന്ന് സംവിധായകൻ ഗൗതം മേനോൻ. കഥ എത്ര വികസിപ്പിച്ചിട്ടും സ്ക്രിപ്റ്റിൽ സൂര്യക്ക് തൃപ്തി വന്നില്ല എന്നും അദ്ദേഹത്തിന് തന്നിൽ വിശ്വസം തോന്നിയില്ല എന്നും ഗൗതം മേനോൻ പറഞ്ഞു.

2013ൽ സൂര്യയെ നായകനാക്കി അനൗൺസ് ചെയ്ത ചിത്രത്തിൽ നിന്ന് ഷൂട്ട് തുടങ്ങാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ താരം ഒഴിവായി എന്ന് ഗൗതം മേനോൻ മുൻപ് വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ദീർഘനാളുകൾക്ക് ശേഷം നെറ്റ്ഫ്ലിക്സിന്റെ നവരസ എന്ന ആന്തോളജിയിൽ ഇരുവരും ചേർന്ന് ‘ഗിറ്റാർ കമ്പി മേലെ നിണ്ട്ര്’ എന്നൊരു ഹ്രസ്വ ചിത്രം ചെയ്തിരുന്നു. എന്നാൽ ആ ചിത്രത്തിലൂടെ ഇരുവർക്കുമിടയിൽ ഒരു മഞ്ഞുരുക്കം നടന്നില്ല എന്ന് ധ്വനിപ്പിക്കുന്നതായിരുന്നു യൂട്യൂബ് ചാനലിന് കൊടുത്ത അഭിമുഖത്തിലെ ഗൗതം മേനോന്റെ വാക്കുകൾ.

ചിത്രത്തിന്റെ റെഫറെൻസ് പോയിന്റ് എന്താണെന്നു ചോദിച്ചപ്പപ്പോൾ അങ്ങനെയൊന്ന് ഇല്ല, മനസിലുള്ള ആശയം അങ്ങ് ചെയ്യുന്നുവെന്നുവെന്നേയുള്ളു എന്നാണ് താൻ പറഞ്ഞത്. സൂര്യക്ക് അങ്ങനെ ഉള്ള സംശയങ്ങൾ ഉണ്ടാകേണ്ട കാര്യമില്ല കാരണം ഞങ്ങൾ മുൻപ് ചെയ്ത് കാക്കാ കാക്കാ,വാരണം ആയിരം എന്നീ ചിത്രങ്ങളും ഞങ്ങൾ ഒരു ബേസിക്ക് പ്രമേയം കൊണ്ട് ആണ് തുടങ്ങിയത് അവ പിന്നീട് പോകുന്ന പോക്കിൽ വികസിപ്പിക്കുകയായിരുന്നു.

വാരണം ആയിരത്തിലെ അച്ഛൻ കഥാപാത്രത്തിന് ആദ്യം മനസ്സിൽ കണ്ടത് മോഹൻലാലിനെ ആയിരുന്നു. പിന്നീട് നാനാ പടെക്കറിനെ സമീപിച്ചെങ്കിലും അവസാനം സൂര്യ തന്നെ അത് ചെയ്യാൻ സമ്മതിച്ചു. അങ്ങനെ ഒരു റിസ്ക് എടുക്കാൻ തയാറായ സൂര്യ തന്നെ വിശ്വസിക്കണമായിരുന്നു. ഇനി പടം ഓടിയില്ലെങ്കിൽ തന്നെ എന്ത് സംഭവിക്കാനാണ്. സൂര്യക്ക് അടുത്ത ചിത്രം കിട്ടാതെ വരില്ലല്ലോ. ആ ചിത്രം നടന്നിരുന്നുവെങ്കിൽ രണ്ട് പേരുടെയും കരിയർ വ്യത്യസ്തമായി മുന്നേറിയേനെ എന്ന്, ഗൗതം മേനോൻ പറഞ്ഞു.