technologyTop News

ചാറ്റ്‌ജിപിടിയിൽ ഇനി പുതിയ ഫീച്ചർ ‘ടാസ്‌ക്‌സ്’

Spread the love

ചാറ്റ്‌ജിപിടിയിൽ പുതിയൊരു ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഓപ്പൺ എഐ. ഇനി മുതൽ ചാറ്റ്‌ജിപിടിയെ വ്യക്തിഗത അസിസ്റ്റന്റായി ഉപയോഗിക്കാം. ഈ പുതിയ ഫീച്ചറിന്റെ പേര് ടാസ്‌ക്‌സ് എന്നാണ്. ടാസ്ക്സ് വഴി ചാറ്റ്‌ജിപിടിയെ ചില ജോലികൾ പറഞ്ഞേൽപ്പിക്കാൻ സാധിക്കും. അലാറം സെറ്റ് ചെയ്യാനും, നടക്കാനിരിക്കുന്ന മീറ്റിങ് ഓര്‍മിപ്പിക്കാനുമെല്ലാം ഇതുവഴി ചാറ്റ് ജി.പി.ടിയെ ചുമതലപ്പെടുത്താനാവും.

സാധാരണ റിമൈന്റര്‍ ആപ്പുകളെ പോലെ ദിവസേന റിമൈന്ററുകള്‍ നല്‍കാന്‍ ചാറ്റ് ജി.പി.ടിയ്ക്ക് സാധിക്കും. റിമൈന്ററുകള്‍ക്ക് പുറമെ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാനുള്ള നിര്‍ദേശവും നേരത്തെ പറഞ്ഞുവെക്കാം. ഇതുമായി ബന്ധപ്പെട്ട് ഓപ്പണ്‍ എഐ ഒരു ഡെമോ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

ദിവസേനയുള്ള വാര്‍ത്തകള്‍ അറിയാനും, ഓഹരി നിരക്കുകള്‍ അറിയിക്കാനും ചാറ്റ് ജി.പി.ടിയെ ഉപയോഗിക്കാനാവും.മറ്റൊരു ആപ്പിന്റെ സഹായമില്ലാതെ ഈ ജോലികളെല്ലാം ചാറ്റ് ജി.പി.ടിയില്‍ തന്നെ സാധിക്കുമെന്നതാണ് പ്രത്യേകത. നിലവില്‍ ചാറ്റ് ജി.പി.ടിയുടെ സബ്‌സ്‌ക്രിപ്ഷന്‍ എടുത്തവര്‍ക്ക് മാത്രമേ ഈ സൗകര്യം ലഭിക്കൂ. സൗജന്യ ഉപഭോക്താക്കള്‍ ഇനിയും കാത്തിരിക്കേണ്ടി വരും.