NationalTop News

നീറ്റ് പരീക്ഷ ഇത്തവണയും ഓൺലൈനാകില്ല; ഒഎംആർ രീതിയിൽ തന്നെ നടത്തും; ഒരു ദിവസം ഒരു ഷിഫ്റ്റിൽ പരീക്ഷ

Spread the love

ദില്ലി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഈ വർഷവും പഴയ രീതിയിൽ തന്നെ. പരീക്ഷ ഒഎംആർ രീതിയിൽ ഒരു ദിവസം ഒറ്റ ഷിഫ്റ്റ് ആയി നടത്തുമെന്ന് ദേശീയ പരീക്ഷ ഏജൻസി വ്യക്തമാക്കി. ദേശീയ മെഡിക്കൽ കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് തീരുമാനം. കഴിഞ്ഞവർഷത്തെ പരീക്ഷയെ സംബന്ധിച്ച് വ്യാപക ക്രമക്കേട് ഉയർന്ന സാഹചര്യത്തിൽ ഇക്കുറി പരീക്ഷ രീതിയിൽ മാറ്റം വരുമെന്നായിരുന്നു റിപ്പോർട്ടുകൾ. പരീക്ഷ നടത്തിപ്പ് സുതാര്യമാക്കുവാൻ നിർദ്ദേശങ്ങൾ സമർപ്പിച്ച ഡോ. കെ രാധാകൃഷ്ണൻ കമ്മിറ്റിയും ഓൺലൈനിൽ പരീക്ഷ നടത്താനുള്ള ശുപാർശ നൽകിയിരുന്നു.