KeralaTop News

മലപ്പുറത്തെ കാട്ടാന ആക്രമണം; സരോജിനിയുടെ സംസ്കാരം ഇന്ന്

Spread the love

മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി സ്ത്രീ സരോജിനിയുടെ സംസ്കാരം ഇന്ന്. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമോർട്ടം പൂർത്തിയാക്കി ഇന്നലെ രാത്രി തന്നെ മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടരുന്ന വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ മൃതദേഹവുമായി പ്രതിഷേധിച്ചിരുന്നു.

സബ് കളക്ടർ നേരിട്ടെത്തി ആവശ്യങ്ങൾ അംഗീകരിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഇന്നലെ രാവിലെയാണ് പോത്തിനെ മേയ്ക്കാനായി വനത്തിൽ പോയ സരോജിനി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വന്യജീവി ആക്രമണങ്ങൾക്കെതിരെ നിലമ്പൂർ നിയോജകമണ്ഡലത്തിൽ ഇന്ന് എസ്ഡിപിഐ ഹർത്താൽരാവിലെ ഏഴരയോടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും. ഒമ്പത് മണിയോടെ ഉച്ചക്കുളം പൊതുശ്മശാനത്തിലാണ് സംസ്കാരം. രണ്ടാഴ്ച മുൻപ് നിലമ്പൂർ കരുളായിൽ കാട്ടാനയാക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടിരുന്നു.

ഇന്നലെ രാവിലെയാണ് നിലമ്പൂർ മൂത്തേടത്ത് കാട്ടാന ആക്രമണത്തിൽ ആദിവാസി വീട്ടമ്മ കൊല്ലപ്പെട്ടത്. ഉച്ചക്കുളം ആദിവാസി ഊരിലെ സരോജിനിയാണ് മരിച്ചത്. വന വിഭവ ശേഖരണത്തിനായി കാടിന് ഉള്ളിലേക്ക് പോയ സരോജി കാട്ടാനക്കൂട്ടത്തിന് മുന്നിൽ പെടുകയും ആന ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ സരോജിനി മരിച്ചിരുന്നു.