KeralaTop News

മണ്ണാർക്കാട് നിന്ന് കടുവ നഖവും പുലിപ്പല്ലും കടത്താൻ ശ്രമിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു

Spread the love

മണ്ണാർക്കാട് റെയ്ഞ്ച് പാലക്കയം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നിന്ന് കടുവ നഖവും പുലിപ്പല്ലുകളും പിടികൂടി. മുൻ ഫോറസ്റ്റ് താൽകാലിക വച്ചറായ സുരേന്ദ്രൻ, ഫോറസ്റ്റ് വാച്ചറായ സുന്ദരൻ എന്നിവരെയാണ് തൊണ്ടി സഹിതം പിടികൂടിയത്.

2 കടുവാ നഖങ്ങൾ, 12 പുലി നഖങ്ങൾ, 4 പുലിപ്പല്ലുകൾ എന്നിവ വിൽക്കാൻ ശ്രക്കവെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഫോറസ്റ്റ് ഇൻ്റലിജൻസ് സെല്ലിന്റെയും പാലക്കാട് ഫ്ലയിങ് സ്ക്വാഡ് സ്റ്റാഫിന്റെയും നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇരുവരും പാലക്കയം വാക്കോടൻ നിവാസികളാണ്. കേന്ദ്ര വൈഡ് ലൈഫ് ക്രൈം കണ്ട്രോൾ ബ്യൂറോയുടെ നിർദേശപ്രകാരമായിരുന്നു പരിശോധന നടത്തിയത്.