KeralaTop News

വിവാദ സമാധിക്കല്ലറ ഇന്ന് പൊളിക്കില്ല; കുടുംബത്തിന്റെ നീക്കം നിരീക്ഷിച്ച് പൊലീസ്

Spread the love

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ വിവാദ സമാധിക്കല്ലറ ഇന്ന് പൊളിക്കില്ല. നിലവിലെ ക്രമസമാധാന പ്രശ്നങ്ങൾ പൂർണമായി പരിശോധിച്ച ശേഷം കല്ലറ പൊളിക്കുന്ന നടപടികളിലേക്ക് കടക്കാനാണ്
ജില്ലാ ഭരണകൂടത്തിന്റെ നീക്കം.

ഇനിയൊരു ഉത്തരവും നോട്ടീസും ജില്ലാ ഭരണകൂടം ഇറക്കില്ല. കുടുംബത്തിന്റെ നീക്കവും പൊലീസ് നിരീക്ഷുക്കുന്നുണ്ട്. കോടതിയിൽ പോയി കല്ലറ പൊളിക്കുന്നത് തടയാനാണ് കുടുംബത്തിന്റെ ആലോചന. മരണത്തിലെ അസ്വാഭാവികത പുറത്തുകൊണ്ടുവരാൻ കല്ലറ പൊളിക്കാൻ തന്നെയാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. പ്രദേശത്തെ സാഹചര്യം പരിഗണിച്ച് പോലീസ് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തുടർനടപടി.
കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്ന് നിലപാടിലാണ് കുടുംബം. അച്ഛന്റെ ഇഷ്ടപ്രകാരമാണ് സമാധിപീഠമുണ്ടാക്കിയതെന്നും കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്നു മകൻ സനന്ദൻ പറഞ്ഞിരുന്നു. നോട്ടീസ് ലഭിക്കുന്ന മുറയ്ക്ക് ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബത്തിന്റെ അഭിഭാഷകൻ രഞ്ജിത്ത് പറഞ്ഞു.

അതേസമയം ഗോപൻ സ്വാമിയുടെ മരണവുമായി സമാന്തരമായി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞദിവസം ബന്ധുക്കളുടെ ഉൾപ്പെടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. മകൻ ഉൾപ്പെടെ നൽകിയ മൊഴികളിൽ അവ്യക്തത കണ്ടെത്തി. ഈ സാഹചര്യത്തിൽ വിശദമായ മൊഴി രേഖപ്പെടുത്തണനാണ് പോലീസ് തീരുമാനം.