‘ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയോടും, ജുഡീഷ്യറിയോടും കളിക്കുന്നു; വിചാരണ ഒരു മാസത്തിനകം തീർക്കും’; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ജാമ്യം ലഭിച്ചിട്ടും ജയിലിൽ തുടർന്നതാണ് വിമർശനത്തിനിടയാക്കിയത്. ഉത്തരവെഴുതാൻ വേണ്ടി താൻ ഉച്ചയ്ക്ക് നേരത്തെ ഇറങ്ങിയെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു. എന്തിനാണ് ഇന്നലെ ഇറങ്ങാതിരുന്നത് എന്ന് കോടതി ചോദിച്ചു. ബോബി ചെമ്മണ്ണൂർ നാടകം കളിയ്ക്കുകയായിരുന്നു ആവർത്തിച്ച് ഹൈക്കോടതി.
എന്താണ് കാരണം എന്ന് ബോബിയോട് ചോദിച്ചിട്ട് വരാൻ കോടതിയുടെ നിർദേിച്ചു. സംഭവത്തിൽ നിരുപാധികം മാപ്പ് ചോദിക്കുന്നു എന്ന് അഭിഭാഷകൻ കോടതിയോട് പറഞ്ഞു. രണ്ടാഴ്ച്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാനും നിർദേശം നൽകുമെന്ന് മുന്നറിയിപ്പ് നൽകി. വിചാരണ ഒരു മാസത്തിനകം തീർക്കുമെന്ന് കോടതി അറിയിച്ചു.
ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങി മാധ്യമങ്ങളോട് പറഞ്ഞത് എന്താണെന്ന് അറിഞ്ഞു എന്ന് കോടതി. ബോബി ഹൈക്കോടതിയോടും, ജുഡീഷ്യറിയോടും കളിക്കുന്നു. ഹൈക്കോടതിയോട് കളിക്കരുതെന്ന് മുന്നറിയിപ്പ്. വിശദീകരണം നൽകാൻ സീനിയർ അഭിഭാഷകൻ ഹാജരാകേണ്ടെന്ന് ഹൈക്കോടതി നിർദേശിച്ചു. എന്തും വിലയ്ക്ക് വാങ്ങാമെന്ന് ബോബി ചെമ്മണ്ണൂർ കരുതേണ്ടെന്ന് ഹൈക്കോടതി പറഞ്ഞു.