Tuesday, January 14, 2025
KeralaTop News

തീര്‍ത്ഥാടക ലക്ഷങ്ങള്‍ കാത്തിരിക്കുന്ന മകരവിളക്ക് ദര്‍ശനം ഇന്ന്; ദര്‍ശനം സാധ്യമാകുന്ന സ്ഥലങ്ങളും ഇന്നത്തെ ചടങ്ങുകളും അറിയാം

Spread the love

ശബരിമലയില്‍ തീര്‍ത്ഥാടക ലക്ഷങ്ങള്‍ കാത്തിരിക്കുന്ന മകരവിളക്ക് ദര്‍ശനം ഇന്ന്. സന്നിധാനത്ത് വന്‍ തീര്‍ത്ഥാടക തിരക്കാണ്. രാവിലെ 8.45ന് മകരസംക്രമ പൂജയും അഭിഷേകവും നടക്കും. അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് സന്നിധാനത്ത് എത്തും. തുടന്ന് ദീപാരാധനയും ഇതിനുശേഷം പൊന്നമ്പല മേട്ടില്‍ മകരജ്യോതിയും ആകാശത്ത് മകരനക്ഷത്രവും തെളിയും.

ഇന്ന് വെര്‍ച്വല്‍, സ്‌പോട്ട് ബുക്കിംഗിലൂടെ നാല്പത്തി ഒന്നായിരം തീര്‍ഥാടകരെയാണ് സന്നിധാനത്തെക്ക് പ്രതീക്ഷിക്കുന്നത്. നിലക്കലില്‍ നിന്ന് രാവിലെ 10 മണിക്കുശേഷവും പമ്പയില്‍ നിന്ന് 12 മണിക്ക് ശേഷവും തീര്‍ത്ഥാടകരെ കടത്തിവിടില്ല.

മകര വിളക്ക് കാണാവുന്ന സ്ഥലങ്ങള്‍

നിലക്കല്‍
അട്ടത്തോട്,

അട്ടത്താട് പടിഞ്ഞാറെ കോളനി,
ഇലവുങ്കല്‍,
നെല്ലിമല,
അയ്യന്‍മല

പമ്പ

ഹില്‍ടോപ്പ്,
ഹില്‍ടോപ്പ് മധ്യഭാഗം,
വലിയാനവട്ടം

സന്നിധാനം

പാണ്ടിത്താവളം,
ദര്‍ശന കോപ്ലക്സിന്റെ പരിസരം,
അന്നദാന മണ്ഡപത്തിന്റെ മുന്‍വശം, തിരുമുറ്റം തെക്കുഭാഗം,
ആഴിയുടെ പരിസരം,

കൊപ്രാക്കളം,
ജ്യോതിനഗര്‍,
ഫോറസ്റ്റ് ഓഫീസിന്റെ മുന്‍വശം,
വാട്ടര്‍ അതോറിറ്റി ഓഫീസിന്റെ പരിസരം.