നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് ഇടതുപക്ഷം തയ്യാറെന്ന് എം വി ഗോവിന്ദൻ; ‘സ്വതന്ത്ര സ്ഥാനാർത്ഥിയൊക്കെ പിന്നീട്’
മലപ്പുറം: പി ശശിയെ ശത്രുവായി പ്രഖ്യാപിച്ചത് കൊണ്ടാണ് പിവി അൻവർ അദ്ദേഹത്തിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. യുഡിഎഫിൽ മാപ്പപേക്ഷ എഴുതി തയ്യാറായി നിൽക്കുകയാണ് അൻവർ. ഇടതുമുന്നണി നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് തയ്യാറാണ്. മണ്ഡലത്തിൽ സ്വതന്ത്രൻ വരുമോയെന്നൊക്കെ അപ്പോൾ നോക്കാം. എൻ എം വിജയന്റെ മരണത്തിൽ കടത്തിന്റെ ഉത്തരവാദിത്വം കോൺഗ്രസ് ഏറ്റെടുക്കണം ഐസി ബാലകൃഷ്ണൻ എംഎൽഎ രാജിവെക്കണമെന്നും പുറത്ത് ഇറങ്ങാൻ പറ്റാത്തതിനാലാണ് എംഎൽഎ മാറി നിൽക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.