നിറം കുറവാണെന്ന് പറഞ്ഞ് കുറ്റപ്പെടുത്തൽ; മലപ്പുറത്ത് 19കാരി ജീവനൊടുക്കി; നിറത്തിന്റെ പേരിൽ ഭർത്താവ് ഉപദ്രവിച്ചെന്ന് ആരോപണം
മലപ്പുറത്ത് നവവധു ആത്മഹത്യ ചെയ്ത നിലയിൽ. കൊണ്ടോട്ടി സ്വദേശിനി ശഹാന മുംതാസ് (19) ആണ് ആത്മഹത്യ ചെയ്തത്. രാവിലെ പത്ത് മണിയോടെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശഹാനയുടെ ആത്മഹത്യ മാനസിക പീഡനം മൂലമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. ഭർത്താവ് മൊറയൂർ സ്വദേശി അബ്‌ദുൽ വാഹിദിനും മാതാപിതാക്കൾക്കും എതിരെയാണ് ആരോപണം.
നിറത്തിന്റെ പേരിൽ ഭർത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചുവെന്നാണ് ആരോപണം. നിറം കുറവാണെന്ന് പറഞ്ഞ് ശഹാനയെ ഭർത്താവ് കുറ്റപ്പെടുത്തിയിരുന്നതായി കുടുംബം പറയുന്നു. നിറത്തിന്റെ പേരിൽ വിവാഹ ബന്ധം വേർപ്പെടുത്താൻ നിർബന്ധിച്ചുവെന്ന് കുടുംബം ആരോപിക്കുന്നു. യുവതിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും പറഞ്ഞു അവഹേളിച്ചതായും കുടുംബം പറയുന്നു. 2024 മെയ് 27 ന് ആയിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്.