Tuesday, January 14, 2025
KeralaTop News

കോഴിക്കോട് അഴിയൂർ പഞ്ചായത്തിൽ ഇന്ന് ഹർത്താൽ

Spread the love

കോഴിക്കോട് അഴിയൂർ പഞ്ചായത്തിൽ ഇന്ന് ഹർത്താൽ. ദേശീയപാതയിൽ കുഞ്ഞിപ്പള്ളി ടൗണിൽ സഞ്ചാര സ്വാത്രന്ത്ര്യം നിഷേധിക്കുന്ന ദേശീയപാത അതോറിറ്റിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
നാലുമണിവരെയുളള ഹർത്താലിന് രാഷ്ട്രീയ പാർട്ടികളും വ്യാപാരി സംഘടനകളും, മഹൽ കോ ഓഡിനേഷൻ കമ്മിറ്റിയും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

കുഞ്ഞിപ്പള്ളി ടൗണിൽ അടിപ്പാത സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ. ഇന്നലെ പ്രദേശത്ത് ദേശീയപാതാ നിർമ്മാണം തടഞ്ഞ നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പിന്നാലെ ചേർന്ന യോഗത്തിലാണ് സർവ്വകക്ഷി പ്രതിനിധികൾ ഹർത്താലിന് ആഹ്വാനം ചെയ്തത്. അതേസമയം, ഹര്‍ത്താലിനെ പിന്തുണക്കില്ലെന്ന് ബി.ജെ.പി. അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.