Tuesday, January 14, 2025
NationalTop News

നാല് കുഞ്ഞുങ്ങളെ പ്രസവിക്കൂ, നേടൂ ഒരു ലക്ഷം’; ‘ഓഫറുമായി’ മധ്യപ്രദേശിലെ ബ്രാഹ്‌മണ ക്ഷേമ ബോര്‍ഡ്

Spread the love

നാല് കുട്ടികള്‍ക്ക് ജന്മംനൽകിയാൽ ഒരുലക്ഷം ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശിലെ ബ്രാഹ്‌മണരുടെ ക്ഷേമത്തിനായുള്ള സര്‍ക്കാര്‍ ബോര്‍ഡായ പരശുറാം കല്യാണ്‍ ബോര്‍ഡ്. ബോര്‍ഡ് പ്രസിഡന്റായ പണ്ഡിറ്റ് വിഷ്ണു രജോരിയയാണ് ഇക്കാര്യം അറിയിച്ചത്. യുവാക്കള്‍ ഒരുകുട്ടിക്ക് മാത്രം ജന്മം നല്‍കുന്നതോടെ നിര്‍ത്തുകയാണ്. ഇത് വലിയ പ്രശ്‌നമാണ്.

കുറഞ്ഞത് നാല് കുട്ടികളെങ്കിലും വേണം. മതനിഷേധികളുടെ എണ്ണം വര്‍ധിക്കുകയാണ്. നാല് കുട്ടികളുള്ള ദമ്പതിമാര്‍ക്ക് പരശുറാം കല്യാണ്‍ ബോര്‍ഡ് ഒരുലക്ഷം രൂപ നല്‍കും. ബോര്‍ഡിന്റെ പ്രസിഡന്റ് ഞാനാണെങ്കിലും അല്ലെങ്കിലും ഈ പാരിതോഷികം നല്‍കുമെന്ന് വിഷ്ണു രജോരി പറഞ്ഞു.

മുതിര്‍ന്നവരില്‍ നിന്ന് ഞാന്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ യുവാക്കളില്‍ എനിക്ക് വലിയ പ്രതീക്ഷയുണ്ട്. ഭാവിതലമുറയുടെ സംരക്ഷണം നിങ്ങളുടെ ഉത്തരവാദിത്തമാണെന്നും വിഷ്ണു രജോരി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസം ചിലവേറിയതാണെന്നാണ് യുവാക്കള്‍ പലപ്പോഴും എന്നോട് പറഞ്ഞിട്ടുള്ളത്.

പക്ഷേ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ മടികാണിക്കരുത്. അല്ലെങ്കില്‍ ദൈവനിഷേധികള്‍ രാജ്യം പിടിച്ചെടുക്കും.ഇത് സര്‍ക്കാരിന്റെ പദ്ധതിയല്ല, മറിച്ച് തന്റെ വ്യക്തിഗതമായ പദ്ധതിയാണെന്ന് പണ്ഡിറ്റ് വിഷ്ണു രജോരി പിന്നീട് എന്‍.ഡി.ടി.വിയോട് പറഞ്ഞു.