KeralaTop News

27 മുതൽ റേഷൻ കടകൾ അടച്ചിടും; അനിശ്ചിതകാല കടയടപ്പ് സമരത്തിലേക്ക് റേഷൻ വ്യാപാരികൾ

Spread the love

റേഷൻ വ്യാപാരികൾ അനിശ്ചിതകാല കടയടപ്പ് സമരത്തിലേക്ക്. ഈ മാസം 27 മുതൽ സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിടും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരി സംയുക്ത സമിതിയാണ് കടയടപ്പിന് ആഹ്വാനം നൽകിയത്.

റേഷൻ വ്യാപാരികളുടെ വേതനം പരിഷ്കരിക്കുക, കമ്മീഷൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നിയിച്ചാണ് റേഷൻ വ്യാപാരികൾ കടയടച്ച് പ്രതിഷേധിക്കുന്നത്. ജനുവരി 27 മുതൽ അനിശ്ചിതകാലത്തേക്കാണ് സമരം. പലതവണ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും റേഷൻ വ്യാപാരികളുടെ ആവശ്യങ്ങളിൽ നടപടി ഉണ്ടായില്ല. അവഗണന തുടരുന്ന സാഹചര്യത്തിലാണ് കടകൾ അടച്ചിടാൻ തീരുമാനിച്ചത്.

റേഷൻ വ്യാപാരികൾ പലതവണ കടയപ്പ് സമരം അടക്കം നടത്തിയതാണ്. ഇതേതുടർന്ന് പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ ഒരു സമിതിയെയും നിയോഗിച്ചു. എന്നാൽ ഈ സമിതിയുടെ ശുപാർശകൾ നടപ്പാൻ പോലും സർക്കാർ തയ്യാറാകുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. റേഷൻ വ്യാപാരി സംയുക്ത സമിതി നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ എല്ലാ സംഘടനകളും പങ്കെടുക്കുന്നുണ്ട്. സമരം നീണ്ടുപോയാൽ റേഷൻ വിതരണത്തെയും ബാധിക്കും.