Monday, January 13, 2025
Latest:
HealthTop News

പതിവായി കഴിക്കാം ഒരു ഏലക്ക; ആരോഗ്യ ഗുണങ്ങൾ ഏറെ

Spread the love

സുഗന്ധവ്യഞ്ജനങ്ങളുടെ രാജ്ഞിയായ ഏലക്ക ഭക്ഷണത്തിന് രുചിയും മണവും കൂട്ടാന്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ അതിലുപരി ഒരുപാട് ഔഷധ ഗുണങ്ങളുള്ള ഒന്നാണ് ഏലക്ക. ആന്‍റി ഓക്സിഡന്‍റുകളും ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളും കൊണ്ട് നിറഞ്ഞ ഏലക്കയിൽ വിറ്റാമിൻ ബി, വിറ്റാമിൻ സി, സിങ്ക്, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു ഏലക്ക കഴിക്കുന്നത് ഏറെ ആരോഗ്യഗുണങ്ങൾ നൽകാറുണ്ട്.

പതിവായി ഒരു ഏലക്ക കഴിക്കുന്നതിലൂടെ ലഭിക്കുന്ന ചില ആരോഗ്യ ഗുണങ്ങൾ ഇതാ;
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു: ഏലക്കയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും രോഗങ്ങളെ തടയുകയും ചെയ്യുന്നു. കൂടാതെ ചുമ, ജലദോഷം, ശ്വാസംമുട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങളും പരിഹരിക്കുന്നു.

ദഹനത്തിന് സഹായിക്കുന്നു: ഏലക്ക ദഹന എൻസൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും ദഹന പ്രക്രിയ സുഗമമാക്കുകയും ചെയ്യുന്നു. ഇത് നെഞ്ചെരിച്ചിൽ, ഗ്യാസ്, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകുന്നു.
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് ആശ്വാസം: ഏലക്ക ശ്വാസകോശത്തിലെ കഫം ഇളക്കുവാൻ സഹായിക്കുകയും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവയ്ക്ക് ആശ്വാസം നൽകുകയും ചെയ്യുന്നു.

രക്തസമ്മർദ്ദം കുറയ്ക്കുന്നു: ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഏലക്ക ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും.
വായുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു: ഏലക്ക വായിലെ ബാക്ടീരിയകളെ നശിപ്പിക്കുകയും വായ്നാറ്റം അകറ്റുകയും ചെയ്യുന്നു.
ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു: ഏലക്കയിൽ അടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുകയും ചർമ്മത്തിന്റെ യുവത്വം നിലനിർത്തുകയും ചെയ്യുന്നു.

ഏലക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു അതിനാല്‍ പ്രമേഹ രോഗികള്‍ക്കും ദിവസവും ഒരു ഏലയ്ക്ക ചവച്ചരച്ച് കഴിക്കാം.